ചിങ്ങവനം: മധ്യവയസ്കനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. പനച്ചിക്കാട് വെള്ളൂത്തുരുത്തി മുളകോടിപറമ്പിൽ വീട്ടിൽ അജിത് ഐസക്കിനെയാണ് (32) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
സമീപവാസിയായ മധ്യവയസ്കനെ ഇയാൾ ആക്രമിക്കുകയായിരുന്നു. തന്റെ വീടിന്റെ വാതിലിൽ യുവാവ് സ്ഥിരമായി കൊട്ടുകയും ജനലിൽകൂടി നോക്കുകയും ചെയ്യുന്നതായി മധ്യവയസ്കൻ യുവാവിന്റെ അമ്മയോട് പറഞ്ഞുകൊണ്ടിരുന്ന സമയത്തായിരുന്നു ആക്രമണം. യുവാവ് മധ്യവയസ്കനെ അസഭ്യം പറയുകയും യുവാവിന്റെ വീട്ടിലെ കോഴിക്കൂടിന് മുകളിൽ പാകിയിരുന്ന ഓട് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചിങ്ങവനം എസ്.എച്ച്.ഒ ബി.എസ്. ബിനു, എസ്.ഐമാരായ വിപിൻ ചന്ദ്രൻ, ഷാജിമോൻ, സി.പി.ഒമാരായ അനിൽകുമാർ, മണികണ്ഠൻ, സഞ്ജിത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
കറുകച്ചാൽ: യുവാക്കളെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെകൂടി അറസ്റ്റ് ചെയ്തു. മാടപ്പള്ളി പെരുമ്പനച്ചി മാടപ്പള്ളി അമ്പലം കിഴക്കേപുരക്കൽ വീട്ടിൽ വിഷ്ണു ഹരികുമാറിനെയാണ് (23) കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 29നാണ് ഇവർ സംഘം ചേർന്ന് കറുകച്ചാൽ പച്ചിലമാക്കൽ ഭാഗത്ത് വഴിയിൽ നിൽക്കുകയായിരുന്ന യുവാക്കളെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ചത്. വഴിയിൽ നിന്ന യുവാക്കളുമായി വാക്തർക്കം ഉണ്ടാവുകയും തുടർന്ന് ഇവർ സംഘംചേർന്ന് കമ്പിവടിയും മറ്റുമായി ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും ജിബിൻ ജോസഫ്, അഖിൽ ലാലിച്ചൻ, സബ്ജിത് ബാബുരാജ്, ബിബിൻ ആന്റണി എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു ഹരികുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കറുകച്ചാൽ സ്റ്റേഷനിലും തൃക്കൊടിത്താനം സ്റ്റേഷനിലും കൊലപാതകശ്രമത്തിന് കേസുണ്ട്. കറുകച്ചാൽ എസ്.എച്ച്.ഒ മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.