ഈരാറ്റുപേട്ട: കുന്നോന്നി തലപ്ര ഭാഗത്ത് പുരാവസ്തുക്കൾ കണ്ടെത്തി. അയൺസ്ലാഗാണ് (ഇരുമ്പ് കിട്ടം) കണ്ടെടുത്തത്. അയിര് ഉരുക്കുമ്പോൾ ഉണ്ടാകുന്ന ഉപയോഗശൂന്യമായ വസ്തുവാണ് സ്ലാഗ്. ഇതിനടത്തുനിന്ന് ഏഴ് സെന്റിമീറ്റർ നീളവും, രണ്ട് സെന്റിമീറ്റർ വീതിയുമുള്ള കോടാലിയും ലഭിച്ചിട്ടുണ്ട്. ഈ കോടാലിക്ക് 450 കൊല്ലം പഴക്കമുള്ളതായി ശാസ്ത്രജ്ഞനായ ഡോ. രാജേന്ദ്രൻ അറിയിച്ചു. സിറിയക്കുമായി ചർച്ചചെയ്താണ് ഇത് സ്ലാഗ് തന്നെയെന്ന് കണ്ടെത്തിയത്.
പൂഞ്ഞാർ തെക്കേകര പഞ്ചായത്തിലെ മലയോര മേഖലകളിൽ ശിലായുഗ സംസ്കാരം നിലനിന്നിരുന്നതായി നിരവധി തെളിവുകൾ വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയിരുന്നു. 8000 വർഷം പഴക്കമുള്ള കല്ല് കൊണ്ടുള്ള കോടാലി, മഴു മുതലായവ കണ്ടത്തിയിരുന്നു.
തകിടി ഭാഗത്ത് രണ്ട് കല്ലറകളും പുരാവസ്തുഗവേഷകർ കണ്ടെത്തിയിരുന്നു. തലപ്രയിൽ മുത്ത് അള്ള് ഗുഹയിൽ 5000 വർഷങ്ങൾക്ക് മുമ്പ് ജനവാസമുണ്ടായിരുന്നതായി ചരിത്രകാരനും അധ്യാപകനുമായ തോമസ് കുന്നിക്കൽ പറഞ്ഞു.ഇവിടെ നിന്നും കൊല്ലം അരിപ്പയിൽ നിന്നും കണ്ടെടുത്ത ശിലായുഗ സംസ്കാരവും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനത്തിന് മറുപടിയായി കിട്ടിയ കത്തിൽ അറിയിച്ചു.
നിലവിൽ കേരളത്തിലെ ശിലായുഗ സംസ്കാരം പാഠപുസ്തകത്തിൽ ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.