കോട്ടയം: മാങ്ങാനത്ത് എസ്.എന്‍.ഡി.പി ശാഖ ഗുരുമന്ദിരത്തിനുനേരെ ആക്രമണം. സംഭവത്തിൽ പുതുപ്പള്ളി തച്ചകുന്ന് കുന്നേല്‍ വീട്ടില്‍ അഖിലിനെ (പ്രിന്‍സ് -26) പിടികൂടി. ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു അക്രമം. കമ്പിവടി ഉപയോഗിച്ച് കല്‍വിളക്ക് അടക്കം അടിച്ചുതകർത്തു.
സംഭവത്തിൽ വൻ പ്രതിഷേധം ഉയരുകയും പൊലീസ് അന്വേഷണം ശക്തമാക്കുകയും ചെയ്തതോടെ പ്രതി പിടിയിലാകുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. അഖിൽ കഞ്ചാവിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. മാങ്ങാനം പുതുപ്പള്ളി റോഡരികിലുള്ള എസ്.എന്‍.ഡി.പി ശാഖ യോഗത്തിെൻറ ഗുരുദേവക്ഷേത്രത്തിനു നേരെയായിരുന്നു ആക്രമണം. മുഖം മറെച്ചത്തിയ അഖില്‍ ക്ഷേത്രത്തിനുള്ളിലെ കല്‍വിളക്ക്, ഗണപതിഹോമം നടത്തുന്ന മണ്ഡലം, ഓംവിളക്ക് എന്നിവ അടിച്ചുതകര്‍ത്തശേഷം കടന്നുകളയുകയായിരുന്നു. ഗ്ലാസ് ചില്ലുകൾ, ഫർണിച്ചറുകൾ എന്നിവയും തകർത്തിരുന്നു. ദൃശ്യങ്ങള്‍ സി.സി ടി.വി കാമറയില്‍ പതിഞ്ഞിരുന്നു.
ബുധനാഴ്ച രാവിലെ കമ്മിറ്റി അംഗങ്ങള്‍ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ആക്രമണം നടന്ന വിവരം അറിയുന്നത്.
ഈസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ ടി.പി. ബിനോയ്, എസ്.ഐ രഞ്ജിത്ത് വിശ്വനാഥൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പോക്സോ, ക്രിമിനൽ കേസുകളിലും പ്രതിയാണ് അഖിൽ. വിശദഅന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിലെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത പൊലീസിനെ കോട്ടയം എസ്.എൻ.ഡി.പി യൂനിയൻ ഭാരവാഹികൾ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.