കോട്ടയം: ഈരയിൽക്കടവ് ബൈപാസിൽ രാത്രി അപകടം. ബൈക്ക് യാത്രികരെ ഇടിച്ചിട്ട കാർ നിർത്താതെ പോയി. ബൈക്കിലുണ്ടായിരുന്ന എരുമേലി, കറുകച്ചാൽ സ്വദേശികളായ രണ്ടുപേരെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടരക്ക് ഈരയിൽക്കടവ് ഭാഗത്തുനിന്നെത്തിയ കാർ എതിർദിശയിൽവന്ന ബൈക്കിനെ ഇടിക്കുകയായിരുന്നു. ബൈക്ക് പൂർണമായി തകർന്നു. ഈ അപകടത്തിനുതൊട്ടുമുമ്പാണ് മണിപ്പുഴയിൽ കാർ തോട്ടിലേക്കു മറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.