കോട്ടയം: ദേശസ്നേഹമാണ് തന്നെ ബി.ജെ.പിയിൽ ചേരാൻ പ്രേരിപ്പിച്ചതെന്ന ഇ. ശ്രീധരെൻറ വാദത്തിൽ രാജ്യം അത്ഭുതം കൂറുകയാണെന്ന് ബിനോയ് വിശ്വം. എൽ.ഡി.എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി കോട്ടയത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തെേപാലെ ആദരണീയനും കഴിവുള്ളവനും മെേട്രാമാൻ എന്ന് രാജ്യം അംഗീകരിക്കുകയും ചെയ്ത വ്യക്തി രാഷ്ട്രീയത്തിൽ വളരെ വിലകുറഞ്ഞ 'സ്കിൽ' ഉള്ള പാർട്ടിയിൽ പോയത് എന്തിനെന്ന് അദ്ദേഹംതന്നെ ചിന്തിക്കണം. ദേശസ്നേഹമാണോ ബി.ജെ.പിയെ നയിക്കുന്നത്?. ഇടതുപക്ഷം അതിനോട് വിയോജിക്കുന്നു.
ഇന്ത്യയുടെ ആകാശവും ഭൂമിയും വിദേശശക്തികൾക്ക് പണയപ്പെടുത്താൻ തീരുമാനിച്ച പാർട്ടിയിലേക്കാണ് ദേശസ്നേഹം പറഞ്ഞ് പോയതെന്നത് ദുഃഖവും ആശങ്കയുമുണ്ടാക്കുന്നു. ബി.ജെ.പിയിൽ ചേരാനുള്ള ശ്രീധരെൻറ ന്യായങ്ങൾ അദ്ദേഹത്തിെൻറ ബൗദ്ധികനിലവാരവുമായി ചേരുന്നതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.