മെഡിക്കൽ കോളജിലെ കൂട്ടിരിപ്പുകാർ ചോദിക്കുന്നു ആ വാതിലൊന്ന് തുറക്കാമോ?ഗാന്ധിനഗർ: മെഡിക്കൽ കോളജിന്റെ അത്യാഹിത വിഭാഗത്തിനു മുകളിലത്തെ നിലകളിലേക്കുള്ള വാതിൽ പൂട്ടിയിടുന്നത് രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ദുരിതമാകുന്നു.
രോഗികളെ ലിഫ്റ്റുവഴി മുകളിലുള്ള വാർഡുകളിൽ എത്തിക്കുമെങ്കിലും കൂട്ടിരിപ്പുകാർക്കോ സഹായികൾക്കോ അകത്തു കടക്കാനാകാത്ത അവസ്ഥയാണ്. ലിഫ്റ്റുവഴി വാർഡിൽ എത്തിയാൽ തന്നെ രോഗികൾക്കുള്ള മരുന്നോ ആഹാരമോ വാങ്ങേണ്ടി വരുമ്പോൾ പുറത്തു പോകേണ്ടി വരും.
അപ്പോഴും ഏക ആശ്രയം ഈ ലിഫ്റ്റു തന്നെയാണ്. പൂട്ടിയിട്ടിരിക്കുന്ന ഗ്രിൽ തുറന്നു നല്കിയാൽ എളുപ്പം സഞ്ചരിക്കാൻ കഴിയും. അത്യാഹിത വിഭാഗത്തിന് മുകളിലെ വാർഡുകളിലേക്ക് അനധികൃതമായി ആളുകൾ പ്രവേശിക്കുന്നത് തടയാനാണ് ചവിട്ടുപടി പൂട്ടിയിട്ടിരിക്കുന്നതെന്നും അല്ലെങ്കിൽ ഇവിടെ മാത്രമായി സുരക്ഷാ ഉദ്യോഗസ്ഥനെ നിയോഗിക്കേണ്ടി വരുമെന്നുമാണ് അധികൃതർ പറയുന്നത്.
ഒരേസമയം മൂന്നുപേരാണ് അത്യാഹിത വിഭാഗത്തിലെ പ്രവേശന കവാടത്തിൽ ഡ്യൂട്ടി ചെയ്യുന്നത്. അതിൽ ഒരാളെ അങ്ങോട്ട് മാറ്റിയാൽ പ്രശ്നം പരിഹരിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.