മുണ്ടക്കയം: ജില്ലയിലെ ആദ്യ പൊലീസ് കാന്റീനായ മുണ്ടക്കയത്തേത് അടച്ചുപൂട്ടിയിട്ട് മൂന്നുവർഷം പിന്നിടുന്നു. 2020 ഫെബ്രുവരിയിലാണ് മുണ്ടക്കയം പൊലീസിന്റെ നേതൃത്വത്തിൽ സ്റ്റേഷനോട് അനുബന്ധിച്ച് പുതിയ കെട്ടിടം പണിത് കാന്റീൻ ആരംഭിച്ചത്. 32 ലക്ഷം രൂപ മുടക്കി പ്രവർത്തനമാരംഭിച്ച കാന്റീനിന്റെ പ്രവർത്തന ചുമതല എസ്.എച്ച്.ഒ അടക്കമുള്ള ആറംഗ സമിതിക്കായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക പങ്കാളിത്തത്തോടൊപ്പം നാട്ടുകാരുടെ സഹകരണത്തോടെയായിരുന്നു പ്രവർത്തനം. സാധാരണക്കാർക്ക് കുറഞ്ഞനിരക്കിൽ ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കലായിരുന്നു ലക്ഷ്യം. പൊതുസമൂഹത്തിൽനിന്ന് മികച്ചപിന്തുണയാണ് കാന്റീന് ലഭിച്ചത്. എന്നാൽ ഒരുവർഷം പിന്നിട്ടപ്പോഴേക്കും കാന്റീൻ അടച്ചുപൂട്ടി. ഇതിനായി നിർമിച്ച കെട്ടിടം ഇപ്പോൾ ഉപയോഗശൂന്യമാണ്. പ്രവർത്തനം നിലച്ച് മൂന്നുവർഷത്തോടടുക്കുമ്പോൾ കാന്റീൻ സാധാരണക്കാർക്ക് വേണ്ടി തുറന്നുകൊടുക്കണമെന്ന് ആവശ്യമുയർന്നിടുണ്ട്. തീർഥാടകർക്കും ഇതേറെ ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.