കോട്ടയം: കഴിഞ്ഞ മേയിൽ ഏറ്റുമാനൂരിന് സമീപം പാഠപുസ്തകങ്ങൾ കയറ്റിവന്ന ലോറിയിൽനിന്ന് 62.5 കിലോ കഞ്ചാവ് പിടിച്ച കേസിൽ രണ്ടുപ്രതികൾകൂടി അറസ്റ്റിൽ. വിശാഖപട്ടണത്തിനുസമീപം നരസിപ്പട്ടണത്തുനിന്ന് കഞ്ചാവ് വാങ്ങാൻ പണം നൽകി ഗൂഢാലോചനയിൽ പങ്കാളികളായ വാകത്താനം നാലുന്നാക്കൽ കടുവാക്കുഴി കെ.എസ്. അരുൺ, പെരുമ്പായിക്കാട് പരുത്തിക്കുഴി ഷിബിൻ സിയാദ് എന്നിവരെയാണ് തെക്കൻ മേഖല എക്സൈസ് ൈക്രംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ എച്ച്. നൂറുദ്ദീനും സംഘവും അറസ്റ്റ് ചെയ്്തത്. കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. ഒരാൾകൂടി പിടിയിലാകാനുണ്ട്.
ലോറി ൈഡ്രവർ അതുൽ റെജി, വാഹന ഉടമ അനന്തു കെ. പ്രദീപ്, ബംഗളൂരുവിൽ കഞ്ചാവ് ഏർപ്പാടാക്കി നൽകിയ മുൻ മയക്കുമരുന്ന് കേസുകളിലെ പ്രതികളായ വേളൂർ സ്വദേശി ഫൈസൽമോൻ, ചെമ്മനംപടി സ്വദേശി ഷൈമോൻ എന്ന ഷൈൻ ഷാജി, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അതിരമ്പുഴ സ്വദേശി സുബിൻ ബെന്നി, ആേൻറാസ് ജോസഫ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണത്തിൽ സർക്കിൾ േഗ്രഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ദിലീപ് കുമാർ, പ്രിവൻറിവ് ഓഫിസർ സുരേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ യദുകൃഷ്ണൻ, മിഥുൻ കുമാർ, ൈഡ്രവർ ഉല്ലാസ് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.