പാലാ: പരീക്ഷ കഴിഞ്ഞ് കാര്ലിന് ഓടിയെത്തിയത് ചലനമറ്റ അമ്മയുടെ മടിത്തട്ടിലേക്ക്. അമ്മയുടെ മരണ വിവരമറിയാതെ പ്ലസ്ടു പരീക്ഷ എഴുതി വീട്ടിലെത്തിയ കാര്ലിെൻറ വിലാപം നാട്ടുകാരെയും ബന്ധുക്കളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. കഴിഞ്ഞദിവസമാണ് പാദുവ കക്കാട്ടില്‍ ബിജുവിെൻറ ഭാര്യ ഐവി എലിസബത്ത് ജോര്‍ജ് (42) മരിച്ചത്.
അര്‍ബുദബാധിതയായി ഒന്നരവര്‍ഷത്തോളമായി ഐവി ചികിത്സയിലായിരുന്നു. കുറച്ചുദിവസങ്ങളായി രോഗം മൂർച്ഛിച്ചിരുന്നു. മൂത്തമകളായ കാര്ലിന് ആഗ്നസ് തോമസ് ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥിയാണ്. സ്കൂളിനോടനുബന്ധിച്ചുള്ള ഹോസ്റ്റലിലാണ് കാര്ലിന് താമസിച്ചുപഠിച്ചിരുന്നത്. ഇതിനിടെ ഐവിക്ക് രോഗം ഗുരുതരമായതോടെ ആശുപത്രിയിലേക്ക് മാറ്റി. മാതാവിനെ ആശുപത്രിയിലെത്തി കണ്ടെങ്കിലും പരീക്ഷ നടക്കുന്നതിനായില് തിരികെ ഹോസ്റ്റലിലേക്ക് പോകാന്‍ ബന്ധുക്കളും അധ്യാപകരും നിര്‍ബന്ധിക്കുകയായിരുന്നു.
വെള്ളിയാഴ്ച ഐവി മരിച്ചു. പഠിക്കാന്‍ മിടുക്കിയായ കാര്ലിെൻറ പരീക്ഷ തടസ്സപ്പെടാതിരിക്കാൻ മരണവാര്‍ത്ത കാര്‍ലിനെ അറിയിച്ചില്ല. ശനിയാഴ്ച മാത്തമാറ്റിക്സ് പരീക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ കാര്‍ലിനെ കാത്ത് ബന്ധുക്കളും അധ്യാപകരും സഹപാഠികളും നില്പുണ്ടായിരുന്നു. അമ്മയുടെ മരണവാര്‍ത്ത കേട്ടതോടെ പൊട്ടിക്കരഞ്ഞ കാര്‍ലിനൊപ്പം സ്കൂളിലെ പ്രിന്‍സിപ്പലും അധ്യാപകരും സഹപാഠികളും മരണവീട്ടിലേക്ക് എത്തി. ഏറെ നേരത്തേ ശ്രമത്തിനൊടുവിലാണ് കാര്‍ലിനെ സമാധാനിപ്പിക്കാനായത്.
ഐവിയുടെ മരണാനന്തര ചടങ്ങുകള്‍ പാദുവ സെൻറ് ആൻറണീസ് പള്ളിയില്‍ നടന്നു. കുറവിലങ്ങാട് സെൻറ് മേരീസ് ബോയ്സ് എല്‍.പി.എസിലെ അധ്യാപകന് ബിജു ജെ.തോമസാണ് ഭർത്താവ്. കാര്ലിെൻറ സഹോദരങ്ങള്‍: ലിയോണ്‍ ജെ.തോമസ്, ജിയോ ജോര്‍ജ് തോമസ്, ആൻറണി തോമസ് (മൂവരും ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് എച്ച്.എസ്.എസ് വിദ്യാർഥികള്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.