കോട്ടയം: വേളൂർ മാണിക്കുന്നം അറുപറ േറാഡിലൂടെ യാത്രചെയ്യുന്നവർക്ക് നയനാനന്ദകരമായ കാഴ്ചയൊരുക്കുകയാണ് കൊല്ലംപറമ്പിൽ കെ.സി. മാണിയുടെ വീട്ടുമുറ്റത്തെ മഞ്ഞപ്പൂവസന്തം.
'കാറ്റ്സ് ക്ലോ ക്രീപ്പർ' എന്ന വള്ളിച്ചെടിയാണ് വീട്ടുമുറ്റത്ത് പടർന്നുകയറി പൂത്തുലഞ്ഞുനിൽക്കുന്നത്. ആമസോൺ മഴക്കാടുകളിൽ കാണപ്പെടുന്ന വള്ളിച്ചെടിയാണിത്. ഇതിെൻറ തൊലിക്കും വേരിനും ഒൗഷധപ്രാധാന്യമുള്ളതായി പറയുന്നു. ചെടിയുടെ തണ്ടിൽ പൂച്ചയുടെ നഖംപോലെ കൊളുത്തുള്ള മുള്ളുകളുണ്ട്. അതുകൊണ്ടാണ് ചെടിക്ക് ഇൗ പേരുവന്നത്.
എട്ടുവർഷം മുമ്പ് നഴ്സറിയിൽനിന്നാണ് കെ.സി. മാണിക്ക് ചെടി കിട്ടിയത്. ഗേറ്റിൽ കമ്പിവെച്ച് പടർത്തിവിട്ടതോടെ പൂക്കൾ കൊരുത്തിട്ട മാലയാണെന്നേ തോന്നൂ. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് പൂക്കുന്നത്. ഇലകൾ കൊഴിഞ്ഞ് പൂക്കൾ മാത്രമാവുന്ന കാഴ്ചയും അതിമനോഹരമാണ്. ഇത്തവണ മഴ പെയ്തതോടെ പൂക്കൾ കുറവാണ്. അപൂർവ ഓർക്കിഡ് ചെടികളുടെയും വൻ ശേഖരംതന്നെ ഇദ്ദേഹത്തിെൻറ തങ്കൂസ് ഗാർഡനിലുണ്ട്. ഭൂരിഭാഗം ചെടികളും മലേഷ്യയിൽനിന്ന് കൊണ്ടുവന്നതാണ്. ബിസിനസുകാരനായ ഇദ്ദേഹവും ഭാര്യ തങ്കമണിയും ചേർന്ന് യാത്രകൾക്കിടെ ശേഖരിച്ചതാണിവ. ഒന്നരവർഷം മുമ്പ് ഭാര്യ മരിച്ചു. ജീവിതത്തിലെ ഒറ്റപ്പെടലിൽ ഇദ്ദേഹത്തിന് തണലാവുകയാണ് ഇൗ പൂക്കളും ചെടികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.