കോട്ടയം: തകർന്ന് തരിപ്പണമായി ചുങ്കം-അണ്ണാൻകുന്ന്-പനയക്കഴുപ്പ് റോഡ്. ദിവസവും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് പൂർണമായും തകർന്ന നിലയിലാണ്. പലയിടത്തും ടാറിങ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടു. നഗരത്തിനുള്ളിലെ സമാന്തര പോക്കറ്റ് റോഡായതിനാൽ പ്രധാനവഴികളിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ആശ്രയിക്കുന്ന വഴിയാണിത്.
മഴ പെയ്യുന്നതോടെ വലിയകുഴികളിൽ വെള്ളം നിറയും. കുഴിയുടെ ആഴമറിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. നാട്ടുകാരും റെസിഡന്റ്സ് അസോസിയേഷനുകളും അധികൃതരുടെ സമീപം പലതവണ നിവേദനം നൽകിയിട്ടും നടപടിയില്ലെന്നും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ റോഡിന്റെ അവസ്ഥയിൽ കടുത്ത നിസ്സംഗതയോടെയുള്ള സമീപനമാണെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.