സി.​എം.​എ​സ്. കോ​ള​ജ് കാ​മ്പ​സി​ലെ വൃ​ക്ഷ​ങ്ങ​ളി​ല്‍ ക്യൂ.​ആ​ര്‍. കോ​ഡ് സ്ഥാ​പി​ക്കു​ന്ന​തി​െൻറ ഉ​ദ്ഘാ​ട​നം ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ജ​യ​രാ​ജ് നി​ര്‍വ​ഹി​ക്കു​ന്നു

സി.എം.എസ്. കോളജിലെ വൃക്ഷവൈവിധ്യം ഇനി ക്യൂ.ആര്‍ കോഡില്‍

കോ​ട്ട​യം: സി.​എം.​എ​സ്. കോ​ള​ജ് കാ​മ്പ​സി​ലെ വൈ​വി​ധ്യം നി​റ​ഞ്ഞ വൃ​ക്ഷ​സ​മ്പ​ത്തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ഇ​നി ക്യൂ.​ആ​ര്‍. കോ​ഡി​ല്‍ .

ജൈ​വ​വൈ​വി​ധ്യം നി​റ​ഞ്ഞ കാ​മ്പ​സി​ല്‍ 546 ത​രം സ​സ്യ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ നൂ​റ്റ​മ്പ​ത് ഇ​ന​ങ്ങ​ളി​ലു​ള്ള വൃ​ക്ഷ​ങ്ങ​ളി​ലാ​ണ് ക്യൂ.​ആ​ര്‍. കോ​ഡ് ത​യാ​റാ​ക്കി​യ​ത്. ഓ​രോ വൃ​ക്ഷ​ത്തി​ലും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബോ​ര്‍ഡി​ലാ​ണ് ക്യൂ.​ആ​ര്‍ കോ​ഡ് ചേ​ര്‍ത്തി​രി​ക്കു​ന്ന​ത്.

കോ​ഡ് സ്‌​കാ​ന്‍ ചെ​യ്യു​മ്പോ​ള്‍ വൃ​ക്ഷ​ത്തി​െൻറ ശാ​സ്ത്രീ​യ​നാ​മം, നാ​ട്ടു​പേ​ര്, വൃ​ക്ഷ​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ, വൃ​ക്ഷ​ങ്ങ​ള്‍ കാ​യ്ക്കു​ക​യും പൂ​ക്കു​ക​യും ചെ​യ്യു​ന്ന സ​മ​യം, വൃ​ക്ഷ​ങ്ങ​ളി​ല്‍ പൂ​ക്ക​ളും, ശി​ഖ​ര​ങ്ങ​ളും, ഇ​ല​ക​ളും എ​ങ്ങ​നെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കും.

വി​വ​ര​ങ്ങ​ള്‍ ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും ല​ഭ്യ​മാ​ണ്. ജൈ​വ​വൈ​വി​ധ്യ വി​ഷ​യ​ങ്ങ​ളി​ല്‍ താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍, കു​ട്ടി​ക​ള്‍ സ​ന്ദ​ര്‍ശ​ക​ര്‍ എ​ന്നി​വ​ര്‍ക്ക് പ്ര​യോ​ജ​ന​പ്പെ​ടും​വി​ധ​മാ​ണ് നൂ​ത​ന​സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഗു​രു​ത​ര വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന വെ​ള്ള​പ്പൈ​ന്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള വൃ​ക്ഷ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ക്യൂ.​ആ​ര്‍. കോ​ഡ് വ​ഴി ല​ഭ്യ​മാ​ണ്. സി.​എം.​എ​സ്. കോ​ള​ജ് സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗം കോ​ട്ട​യം സാ​മൂ​ഹി​ക വ​ന​വ​ത്​​ക​ര​ണ വി​ഭാ​ഗ​വു​മാ​യി ചേ​ര്‍ന്നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സം​വി​ധാ​യ​ക​ന്‍ ജ​യ​രാ​ജ് നി​ര്‍വ​ഹി​ച്ചു. പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​വ​ര്‍ഗീ​സ് സി. ​ജോ​ഷ്വ, കൊ​ളീ​ജി​യ​റ്റ് എ​ജു​ക്കേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​ആ​ര്‍. പ്ര​ഗാ​ഷ്, വ​നം​വ​കു​പ്പ്​ അ​സി. ക​ണ്‍സ​ര്‍വേ​റ്റ​ര്‍ ഡോ. ​ജി. പ്ര​സാ​ദ്, ബ​ര്‍സാ​ര്‍ റ​വ. ജേ​ക്ക​ബ് ജോ​ര്‍ജ്, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​മി​നി ചാ​ക്കോ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

വേ​ന​ല്‍ക്കാ​ല​ത്ത് കി​ളി​ക​ള്‍ക്ക് കു​ടി​വെ​ള്ളം ന​ല്‍കു​ന്ന 'കി​ളി​ക്കു​ടം' പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ജ​യ​രാ​ജ് നി​ര്‍വ​ഹി​ച്ചു. കോ​ട്ട​യം ബേ​ഡ്സ് ക്ല​ബ് ഇ​ൻ​റ​ര്‍നാ​ഷ​ന​ലി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കാ​മ്പ​സി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

Tags:    
News Summary - CMS College's bio diversity is now in the QR code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.