കോട്ടയം: ഉത്രാടദിനത്തിൽ ഉച്ചകഴിഞ്ഞ് സഹകരണ മന്ത്രി നടത്തുന്ന ഓൺലൈൻ യോഗത്തിൽ പങ്കെടുക്കാൻ സഹകരണ സ്ഥാപനങ്ങളിലെ ഭാരവാഹികളും മുതിർന്ന ജീവനക്കാരും ഓഫിസിലെത്തണമെന്ന് നിർദേശം. കുടിശ്ശിക നിവാരണം, ഒറ്റത്തവണ തീർപ്പാക്കൽ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്.
സഹകരണബാങ്കുകളിൽനിന്ന് വായ്പയെടുത്ത് കുടിശ്ശികയായിരിക്കുന്നവരിൽനിന്ന് പണം തിരിച്ചുപിടിക്കാനുള്ള നടപടികൾ ശക്തിപ്പെടുത്താൻ സഹകരണസംഘം രജിസ്ട്രാർ 32/2021 സർക്കുലറിലൂടെ നിർദേശം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.
ഭരണസമിതി പ്രസിഡൻറ്, ഭാരവാഹികൾ, സൂപ്പർവൈസറി കാഡറിന് മുകളിലുള്ള ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്. കോവിഡ് കണക്കിലെടുത്ത് മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഓൺലൈൻ മുഖേനയാണ് യോഗത്തിൽ പങ്കെടുക്കുക. എന്നാൽ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ഭാരവാഹികളും ബാങ്കുകളിൽ നേരിെട്ടത്തി ഒരുമിച്ചിരുന്ന് യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദേശം.
ഇങ്ങനെ പെങ്കടുക്കുന്നവരുടെ പേരുവിവരങ്ങൾ ഈമാസം 24ന് ഉച്ചക്കുമുമ്പ് അതത് എ.ആർ ഓഫിസുകളിൽ അറിയിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ, ഓൺലൈൻ വഴി പങ്കെടുക്കാവുന്നവരുടെ എണ്ണത്തിന് പരിധിയുള്ളതിനാലാണ് ഓഫിസുകളിൽ എത്താൻ നിർദേശം നൽകിയത് എന്നാണ് സഹകരണവകുപ്പ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.