കോട്ടയം: മീനച്ചിലാറ്റിലെ വെള്ളം മാലിന്യമുക്തമാക്കുന്നതിനും കൈയേറ്റം ഒഴിപ്പിക്കുന്നതിനും അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെടാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു.
ആറ്റിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വർധിച്ചെന്ന പഠനറിപ്പോർട്ട് വന്നതിനെതുടർന്നാണ് നടപടി. ഇതുസംബന്ധിച്ച് തദ്ദേശ, ജലസേചന വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകും. പരിസ്ഥിതി ഗവേഷണകേന്ദ്രമായ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഉയർന്ന അളവിലാണെന്ന് കണ്ടെത്തിയത്. അമ്പതിലധികം കുടിവെള്ള പദ്ധതികളാണ് ആറ്റിലുള്ളത്.
ഈ ആറ്റിലേക്കാണ് നഗരത്തിലെ വിവിധയിടങ്ങളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും മാലിന്യക്കുഴൽ എത്തുന്നത്. പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങേളാട് ചേർന്ന ഭാഗങ്ങളിലാണ് വെള്ളം ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയത്. വാർത്ത പുറത്തുവന്നതോടെ ഉപേഭാക്താക്കൾ പരിഭ്രാന്തിയിലാണെന്ന് കൗൺസിലർമാർ പറഞ്ഞു. മീനച്ചിലാറ്റിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം വേണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. ഇതോടെയാണ് ഇറിഗേഷൻ വകുപ്പിനും വകുപ്പ് മന്ത്രിക്കും എം.എൽ.എക്കും പ്രമേയം നൽകാൻ തീരുമാനിച്ചതായി ആക്ടിങ് ചെയർമാൻ ബി. ഗോപകുമാർ അറിയിച്ചത്.
മാമ്മൻ മാപ്പിള ഹാളിെൻറ ഉടമയാര് ?
കോട്ടയം: നഗരമധ്യത്തിൽ മാമ്മൻ മാപ്പിള ഹാൾ സ്ഥിതിചെയ്യുന്ന വസ്തുവിെൻറ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ നഗരസഭയിലില്ല. ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് നഗരസഭ നിവേദനം നൽകും. അടിസ്ഥാന ഭൂനികുതി രജിസ്റ്റർ പ്രകാരം ഭൂമിയുടെ പേരിെൻറ സ്ഥാനത്ത് മുനിസിപ്പൽ കൗൺസിൽ എന്നും റിമാർക്സ് കോളത്തിൽ മുനിസിപ്പൽ പാർക്ക് പുറേമ്പാക്ക് എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, കോട്ടയം പകുതിയിലെ സെറ്റിൽമെൻറ് രജിസ്റ്ററിൽ 3.22 ഏക്കർ വസ്തു കോടിമത കരയിൽ ചക്കാലയിലായ എടവന നസ്രാണി അവരാ എന്നപേരിലും. ജില്ല സർവേ സൂപ്രണ്ട് ഓഫിസിൽനിന്നാണ് ഇതു കാണിച്ച് കത്തുനൽകിയത്. വസ്തുവിൽ മുനിസിപ്പാലിറ്റിയുടെ ഉടമാവകാശം വെളിപ്പെടുത്തുന്ന രേഖകൾ ജില്ല സർവേ സൂപ്രണ്ട് ഓഫിസിൽ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. രേഖകൾ പരിശോധിക്കാൻ എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി. എന്നാൽ, നഗരസഭ വക സ്ഥലങ്ങളുടെ ആധാരങ്ങൾ പരിശോധിച്ചെങ്കിലും ഇത് കണ്ടെത്താനായില്ല. നഗരസഭയുടെ ആസ്തികൾ സംബന്ധിച്ച് കൗൺസിലിനെ അറിയിക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർക്കാറിനെ സമീപിക്കാൻ തീരുമാനിച്ചത്.
സാമൂഹിക പെൻഷൻ വാങ്ങുന്നവരിൽ അനർഹരും
കോട്ടയം: നഗരസഭ പരിധിയിൽ സാമൂഹിക പെൻഷൻ വാങ്ങുന്നവരിൽ അനർഹരും. പെൻഷന് അപേക്ഷിച്ചാൽ നടപടിയെടുക്കാൻ കാലതമാസം നേരിടുന്നതായും നിസ്സാര കാരണങ്ങൾ പറഞ്ഞ് അപേക്ഷ നിരസിക്കുന്നതായും കൗൺസിലർമാർ യോഗത്തിൽ ആരോപിച്ചു. നഗരസഭ പരിധിയിൽപ്പെട്ട വിവിധ സാമൂഹിക പെൻഷനുകൾ പാസാക്കുന്നതിന് ചേർന്ന അടിയന്തര യോഗത്തിലായിരുന്നു ആരോപണം. നഗരസഭയുടെ 52 വാർഡിലും സാമൂഹിക പെൻഷൻ നൽകുന്നവരിൽ അധികവും അനർഹരാണെന്നും ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഇതിനു കാരണമെന്നും അവർക്കെിരെ നടപടിയെടുക്കണമെന്ന് കൗൺസിലിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. അർഹരായവർ പലരും പുറത്താണ്.
സാധാരണക്കാരായവർ സാമൂഹിക പെൻഷന് അപേക്ഷ നൽകാൻ എത്തുമ്പോൾ രേഖകളുടെ കുറവും പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇല്ലെന്നുമുള്ള കാരണത്താൽ 15 ദിവസം കഴിഞ്ഞ് ഹാജരാകാൻ ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് ചർച്ചചെയ്യാൻ ബന്ധപ്പെട്ടവരുെട യോഗം ഒരാഴ്ചക്കം വിളിക്കുമെന്ന് ആക്ടിങ് ചെയർമാൻ അറിയിച്ചു. നിരസിക്കപ്പെട്ട പെൻഷൻ അപേക്ഷ തീർപ്പാക്കുന്നതിന് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സെക്രട്ടറിയും എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരും ഉൾപ്പെട്ട അപ്പീൽ കമ്മിറ്റിയെ നിയോഗിച്ചു. പ്രതിപക്ഷനേതാവ് അഡ്വ. ഷീജ അനിൽ, കൗൺസിലർമാരായ എൻ.എൻ. വിനോദ്, ജിബി ജോൺ, സരസമ്മാൾ, റീബ വർക്കി, കെ. ശങ്കരൻ, കെ.യു. രഘു, അഡ്വ. ടോം കോര അഞ്ചേരി, ഷൈനി ഫിലിപ്, ജാൻസി ജേക്കബ്, എം.എസ്. വേണുക്കുട്ടൻ, സാബു മാത്യു, ഡോ. പി.ആർ. സോന, ടി.എൻ. മനോജ്, ജയിംസ് പുല്ലാംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
മീനച്ചിലാര്‍ ശുചീകരിക്കും–മന്ത്രി റോഷി അഗസ്റ്റിന്
കോട്ടയം: താഴത്തങ്ങാടി ഉള്‍പ്പെടെ ചുങ്കം മുതല്‍ കാഞ്ഞിരം വരെയുള്ള മീനച്ചിലാറിെൻറ വിവിധ ഇടങ്ങളില്‍ അടിഞ്ഞുകിടക്കുന്ന എക്കല്‍, ചളി തുടങ്ങിയവ നീക്കാന്‍ ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് നിയമസഭയില്‍ വ്യക്തമാക്കി.
വീണുകിടക്കുന്ന മരങ്ങള്‍ നീക്കംചെയ്യുന്നതിനുള്പ്പെടെ 45 ലക്ഷം രൂപ അടങ്കല്‍ തുകയുടെ പ്രവൃത്തി ജലസേചന വകുപ്പിനുകീഴില്‍ ഇപ്പോള്‍ നടന്നുവരുകയാണ്.
ബോട്ട് റൂട്ടുകള്ക്കുവേണ്ടി വിവിധ ഭാഗങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന എക്കല്‍ നീക്കാന്‍ നടപടി സ്വീകരിക്കുമെന്നും എക്കല്‍ ഉപയോഗിച്ച് ഇടിഞ്ഞ തീരങ്ങള്‍ ബലപ്പെടുത്താനും നദീതടത്തിലെ താഴ്ന്നപ്രദേശങ്ങളില്‍ നിക്ഷേപിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.