കോട്ടയം: പാത ഇരട്ടിപ്പിക്കലിെൻറ ഭാഗമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ പുതിയതായി വരുന്ന ഗുഡ്സ് ട്രാക്കിെൻറ നിർമാണത്തിന് തുടക്കമായി. തറനിരപ്പിലാകും ഗുഡ്സ് ട്രെയിനുകൾക്കായുള്ള പാത. ഇതിെൻറ കോൺക്രീറ്റിങ് പുരോഗമിക്കുകയാണ്. നിലവിലുള്ള ഗുഡ്സ് ഷെഡ് യാർഡ് ഭാഗത്താണ് പുതിയ ട്രാക്ക്. നേരേത്ത ഗുഡ്സ്ഷെഡ് പൊളിച്ചുമാറ്റിയിരുന്നു. ഇതിനൊപ്പം ഇൗ ഭാഗത്ത് പാലവും നിർമിക്കുന്നുണ്ട്. ഇതിെൻറ നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്.
നഗരത്തിൽനിന്ന് മീനച്ചിലാറ്റിലേക്കുള്ള തോടിനു കുറുകയൊണ് പുതിയ പാലം നിർമിക്കുന്നത്. ഇതിെൻറ മുകളിലൂടെയാകും പുതിയ ട്രാക്കും റോഡും കടന്നുപോകുക. ഇതുൾപ്പെടെ മൂന്നു പുതിയ പാതകളാണ് കോട്ടയം റെയിൽവേ സ്റ്റേഷനോട് അനുബന്ധിച്ച് നിർമിക്കുന്നത്. രണ്ടെണ്ണം പ്ലാറ്റ്ഫോം ഉൾപ്പെടുന്നതാകും. മൂന്ന് പ്ലാറ്റ്ഫോമുകളാണ് നിലവിലുള്ളത്. ഇത് കൂടാതെയാണ് സർവിസ് ട്രെയിനുകൾക്ക് മാത്രമായി കൂടാതെ രണ്ട് പ്ലാറ്റ്ഫോംകൂടി പുതുതായി വരുന്നത്. നാഗമ്പടം ഭാഗത്താകും പുതിയ പ്ലാറ്റ്ഫോമുകൾ. ഇതിൽ ഒരു വരി പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രമായി അനുവദിക്കാനാണ് റെയിൽവേയുടെ തീരുമാനം.
സ്റ്റേഷനിലേക്കുള്ള രണ്ടാമത്തെ പ്രവേശന കവാടത്തിെൻറ പണിയും ആരംഭിച്ചിട്ടുണ്ട്. എം.സി റോഡിൽ നാഗമ്പടം പാലം ഭാഗത്തുനിന്ന് സ്റ്റേഷനിലേക്ക് പ്രവേശിക്കാനാണ് രണ്ടാം പ്രവേശന കവാടം സജ്ജമാക്കുന്നത്. ഇതിന് തുടക്കമിട്ട് നാഗമ്പടം ഭാഗത്ത് മതിൽ നിർമാണം തുടങ്ങി. ഇവിടെ പുതിയ കെട്ടിടവും ടിക്കറ്റ് ബുക്കിങ് കൗണ്ടറും സജ്ജമാക്കും. പുതിയ കവാടം വരുന്നതോടെ ഏറ്റുമാനൂർ ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് വേഗത്തിൽ സ്റ്റേഷനിൽ എത്താം. രണ്ടാം കവാടത്തിൽനിന്ന് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് നടപ്പാലവും നിർമിക്കും. ഈ പ്രവേശന കവാടത്തില്‍ ലിഫ്റ്റും ഏര്‍പ്പെടുത്തും. വയോധിക യാത്രക്കാരെ പ്രത്യേകം പരിഗണിച്ചാണ് ഈ സംവിധാനം.
ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാതയുടെ ഭാഗമായി നിർമിക്കുന്ന മേൽപാലങ്ങളുടെ പണിയും പൂർത്തിയായി വരുകയാണ്. സമീപന പാതകൾ നിർമിക്കേണ്ടത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് െഡവലപ്മെൻറ് കോർപറേഷനാണ്. പാക്കിൽ, കാരിത്താസ്, മാഞ്ഞൂർ ഉൾപ്പെടെ പത്ത് മേൽപാലങ്ങളുടെ നിർമാണമാണ് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നത്.
ഏറ്റുമാനൂർ-ചിങ്ങവനം (16.84 കി.മീ) പാത ഇരട്ടിപ്പിക്കൽ ജോലികളാണ് അവശേഷിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ തിരുവനന്തപുരം-മംഗളൂരു (634 കി.മീ) പൂർണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയാകും.
ട്രെയിനുകളുടെ വൈകിയോട്ടത്തിനും പരിഹാരമാകും. ഡിസംബറിൽ പദ്ധതി പൂർത്തിയാക്കുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ, അതിവേഗത്തിലാണ് പണി നടക്കുന്നത്. വൈകുന്നേരങ്ങളിലെ മഴജോലികൾക്ക് തിരിച്ചടിയാകുന്നതായി റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.