കോട്ടയം ജില്ല അത്‌ലറ്റിക് മീറ്റിൽ നിന്ന്​

കോവിഡ്​ കാലത്തെ അവഗണന; ഭാവിയടഞ്ഞ്​ കായിക താരങ്ങൾ

പാ​ലാ: കോ​വി​ഡ്​ കാ​ല​ത്ത്​ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു​പോ​യ കാ​യി​ക​താ​ര​ങ്ങ​ളു​ടെ ഭാ​വി ഇ​നി എ​ന്താ​കും. കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ കാ​യി​ക കേ​ര​ള​ത്തി​ൽ ആ​ർ​ക്കും ക​ഴി​യു​ന്നി​ല്ല. മ​റ്റു​സം​സ്ഥാ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ മി​ക​ച്ച കാ​യി​ക താ​ര​ങ്ങ​ളു​ടെ മ​ത്സ​ര​ക്ഷ​മ​ത നി​ല​നി​ർ​ത്താ​ൻ പ​ല പ​ദ്ധ​തി​ക​ളും കോ​വി​ഡ്​ കാ​ല​ത്ത്​ കൊ​ണ്ടു​വ​ന്നി​രു​ന്നു.

എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ ഇ​തൊ​ന്നും ന​ട​പ്പാ​യി​ല്ല. ഇ​തി​െൻറ പ്ര​ത്യാ​ഘാ​തം ഖേ​ലോ ഇ​ന്ത്യ​യി​ലാ​ണ്​ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ ഈ ​പ​ദ്ധ​തി​യി​ൽ ​ വ​ള​രെ​ക്കു​റ​ച്ച്​​ മ​ല​യാ​ളി താ​ര​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​ക്കു​റി ഇ​ടം നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി സ്കൂ​ൾ കാ​യി​ക​മേ​ള​ക​ൾ ന​ട​ക്കു​ന്നി​ല്ല. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ സം​സ്ഥാ​ന സ്​​കൂ​ൾ മീ​റ്റ്​ ന​ട​ത്താ​ൻ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​േ​മ്പാ​ൾ കേ​ര​ള​ത്തി​ൽ ആ​വി​ധ ആ​ലോ​ച​ന​ക​ളൊ​ന്നും ന​ട​ക്കു​ന്നി​ല്ല.

വി​ദ്യ​ഭ്യാ​സ വ​കു​പ്പി​ൽ ​െഡ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ-​സ്​​പോ​ർ​ട്​​സ്​ എ​ന്ന ത​സ്​​തി​ക ഒ​ഴി​ഞ്ഞു​കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്​ വ​ർ​ഷ​ങ്ങ​ളാ​യി. സ്​​കൂ​ൾ കാ​യി​ക രം​ഗം നാ​ഥ​നി​ല്ലാ​ക്ക​ള​രി​യാ​കാ​ൻ ഇ​തും കാ​ര​ണ​മാ​ണ്. അ​തി​നാ​ൽ​ത​ന്നെ ഗ്രേ​സ്​​മാ​ർ​ക്ക്​ അ​ട​ക്ക​മു​ള്ള പ്രോ​ത്സാ​ഹ​ന​ങ്ങ​ളും കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക്​ അ​ന്യ​മാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ലാ​ണ്​ സ്​​പോ​ർ​ട്​​സ്​ സ്​​കൂ​ളു​ക​ൾ​പോ​ലും പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​ത്. കോ​വി​ഡ്​ കാ​ല​ത്തെ അ​വ​ഗ​ണ​ന​യി​ൽ നി​ര​വ​ധി കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക്​ ത​ങ്ങ​ളു​ടെ സ്വ​പ്​​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു​വെ​ന്ന്​ പ​രി​ശീ​ല​ക​രും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

Tags:    
News Summary - Covid affecting Athletes future

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.