ഞീഴൂർ: കിണറ്റിൽവീണ പശുവിനെയും വയോധികയെയും അഗ്നിരക്ഷസേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ഞീഴൂർ മരങ്ങോലി പുലികുത്തി മലയിൽ കുഴിക്കൽ ഏലിയാമ്മ സെബാസ്റ്റ്യനും (80) പശുവുമാണ് കിണറ്റിൽവീണത്.
പശുവിനെ അഴിക്കാൻപോയ ഏലിയാമ്മയെ പശു വലിച്ചുകൊണ്ടുപോയി കിണറ്റിൽ വീഴുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാർ ഏലിയാമ്മയെ കിണറ്റിൽനിന്ന് കയറ്റി. പശുവിനെ കടുത്തുരുത്തിയിൽ നിന്നെത്തിയ അഗ്നിരക്ഷ സേനയാണ് കരക്കെത്തിച്ചത്. 20 അടിയോളം ആഴമുള്ള കിണറായിരുന്നു.
അസി. സ്റ്റേഷൻ ഓഫിസർ ഷാജികുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രാജു സേവിയർ, ഫയർമാൻമാരായ ജോബിൻ കെ.ജോൺ, അനീഷ്, വിഷ്ണുദാസ്, ഹബീബ്, സുരേഷ് കുമാർ, കെ.എൻ. ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.