കോട്ടയം: ത്വഗ്രോഗ ചികിത്സയിൽ വീഴ്ച വരുത്തിയ ആശുപത്രിയും മതിയായ യോഗ്യതയില്ലാതെ ചികിത്സ നടത്തിയ ആളും നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ. കോട്ടയം സ്വദേശിയായ സാംബശിവൻ നൽകിയ പരാതിയിലാണ് നടപടി. ചേർത്തല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി അമ്പതിനായിരം രൂപയും അവിടെ ഡോക്ടറെന്ന വ്യാജേന ചികിത്സ നടത്തിയ സി.ജെ. യേശുദാസ് ലക്ഷം രൂപയും പലിശസഹിതം നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്.
2018 ഡിസംബറിലാണ് ചികിത്സ തേടിയത്. രണ്ടുദിവസം മരുന്ന് കഴിച്ചപ്പോൾ ദേഹമാസകലം കടുത്ത ചൊറിച്ചിലായി. പിന്നീട് സ്ഥിതി വഷളായി. ചികിത്സക്ക് ലക്ഷം രൂപ ചെലവഴിച്ചെങ്കിലും അലർജി ഭേദമായില്ല. അതിനിടെ യേശുദാസിന്റെ എം.ബി.ബി.എസ് സർട്ടിഫിക്കറ്റ് വ്യാജമെന്നു കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ക്രിമിനൽ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കമീഷനാണ് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.