പാലാ: കലയുടെ പെരുന്നാൾ ആഘോഷത്തിലേക്ക് പാലാ. ജില്ല സ്കൂൾ കലോത്സവത്തിന് ബുധനാഴ്ച തിരിതെളിയും. പാലാ സെന്റ് തോമസ് എച്ച്.എസ്.എസ് മുഖ്യ വേദിയാകുന്ന കലയുടെ ജില്ലതല മാമാങ്കം ശനിയാഴ്ച വരെ നീളും. പതിനഞ്ച് വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 8000ഓളം വിദ്യാർഥികൾ പങ്കാളികളാകും.
ബുധനാഴ്ച രാവിലെ 10ന് മേളയുടെ ഉദ്ഘാടനം ജോസ്.കെ. മാണി എം.പി. നിർവഹിക്കും. മാണി .സി. കാപ്പൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ സന്ദേശം നൽകും. 24 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.ൃ രാവിലെ ഒമ്പതിന് ഏട്ടാംവേദിയായ ടൗൺഹാളിൽ നടക്കുന്ന അറബനമുട്ട് മത്സരത്തോടെ കലോത്സവത്തിന് തുടക്കമാകും. പ്രധാനവേദിയായ സെന്റ് തോമസ് എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനചടങ്ങിനുശേഷം ചവിട്ടുനാടകം നടക്കും. തിരുവാതിര, ഓട്ടൻതുള്ളൽ അടക്കമുള്ള മത്സരങ്ങളും ആദ്യദിനം അരങ്ങേറും.
അതിനിടെ വേദികളിലും മാറ്റംവരുത്തി. വേദി ഒന്നിൽ നടക്കേണ്ട ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം പൂരക്കളി, ഹയർ സെക്കൻററി വിഭാഗം യക്ഷഗാനം എന്നിവ വേദി 12ലേക്കാണ് മാറ്റിയത്. നേരത്തെ അറിയിപ്പ് നൽകിയ സമയത്ത് തന്നെ മത്സരങ്ങൾ നടക്കുമെന്നും സംഘാടകർ അറിയിച്ചു.
പാലാ: മുപ്പത്തിനാലാമത് ജില്ല കലോത്സവത്തിന്റെ പ്രചരണാർഥം പാലാ ടൗണിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.സെൻറ് മേരീസ് ഗേൾസ് ഹയർ സെക്കൻററി സ്കൂൾ, സെന്റ് തോമസ് ഹയർ സെക്കൻററി സ്കൂളുകളിലെ വിദ്യാർഥികളാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു. പാലാ ഡി.ഇ.ഒ. സുനിജ കെ, എ.ഇ.ഒ കെ.ബി. ശ്രീകല, ബി.പി.സി. ജോളി മോൾ ഐസക്ക്, സിസ്റ്റർ ജീസ , റെജിമോൻ മാത്യു, സിസ്റ്റർ ലിസ്യൂ , സിസ്റ്റർ ലിൻസി , ഫാ. സെബാസ്റ്റ്യൻ മാപ്രക്കരോട്ട്, കെ.രാജ് കുമാർ, ലിജോ ആനിത്തോട്ടം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.