ഇളങ്ങുളം: എലിക്കുളം പഞ്ചായത്തിൽ നിർമാണം തുടങ്ങിയ ടേക്ക് എ ബ്രേക്ക്- വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. പൊൻകുന്നം-പാലാ റോഡിലെ ഇളങ്ങുളം നാലാംമൈലിന് സമീപമാണ് വഴിയോര വിശ്രമകേന്ദ്രം നിർമിച്ചത്. മൂന്നുവർഷം മുമ്പ് നിർമാണത്തിന് തുടക്കം കുറിച്ചെങ്കിലും സാങ്കേതികതടസ്സങ്ങൾ മൂലം വൈകുകയായിരുന്നു.
പുനലൂർ-മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായി പാലാ- പൊൻകുന്നം റോഡ് നവീകരിച്ചപ്പോൾ പുറമ്പോക്കായി മാറിയ സ്ഥലത്താണ് 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമാണം തുടങ്ങിയത്.
എന്നാൽ ഈ സ്ഥലത്തിന് സമീപം വിൽപ്പനക്കായി സ്ഥലം വാങ്ങിയവർ തങ്ങളുടെ സ്ഥലത്തിന് മുൻവശത്ത് ടോയ്ലറ്റ് ബ്ലോക്ക് നിർമിക്കുന്നതിനെതിരെ ഹൈകോടതിയിൽ കേസ് നൽകിയിരുന്നു. നിർമാണത്തിന് തടസ്സമില്ലെന്ന് കോടതി ഉത്തരവ് ലഭിച്ചതോടെയാണ് നിർമാണം പുനരാരംഭിച്ചത്.
വഴിയോര വിശ്രമകേന്ദ്രത്തിൽ കുടുംബശ്രീയുടെ ലഘുഭക്ഷണശാലയും ഉണ്ടാവും. ഇതിനുള്ള സൗകര്യവും കെട്ടിടത്തിലൊരുക്കിയിട്ടുണ്ട്. കുഴൽകിണർ നിർമിച്ച് വെള്ളത്തിന് സൗകര്യമൊരുക്കി. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ വൈദ്യുതീകരണം പൂർത്തിയാകുന്നതേയുള്ളൂ. വൈദ്യുതീകരണത്തിന് ശേഷം ഈമാസം തന്നെ തുറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.