ഈരാറ്റുപേട്ട: അടുക്കം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കോ ക്ലബ് ആഭിമുഖ്യത്തിൽ ‘അടുക്കത്തെ അടുത്തറിയാം’ എന്ന പേരിൽ പ്രകൃതി നടത്തം സംഘടിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് അടുക്കത്തിന്റെ ഭൂമിശാസ്ത്രപരമായ കാര്യങ്ങൾ തേടിയുള്ള കാൽനടയായിരുന്നു. വ്യത്യസ്തങ്ങളായ ഫലവൃക്ഷങ്ങളും പ്രത്യേകതരം ഇലകളും ചെടികളും ഔഷധങ്ങളും കുട്ടികളെ പരിചയപ്പെടുത്തിയായിരുന്നു യാത്ര.
അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ രാമകൃഷ്ണൻ ഒഴുക്കനാപള്ളിയിൽ കുട്ടികൾക്ക് പരിസ്ഥിതി സന്ദേശം നൽകി. മണ്ണിൽ ചവിട്ടി നടന്നാൽ മാത്രമേ കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ അറിയാൻ സാധിക്കൂ, പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് കുട്ടികളാണെന്നും അത് ഓരോ കുട്ടിയും ഉത്തരവാദിത്തമായി ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. പാഴ് വസ്തുക്കളും വേരുകളും കൊണ്ട് സൃഷ്ടിച്ചെടുത്ത കരകൗശലവസ്തുക്കളുടെ പ്രദർശനവും അദ്ദേഹം കുട്ടികൾക്കായി നടത്തി. വാർഡ് അംഗം വത്സമ്മ ഗോപിനാഥ്, പി.ടി.എ പ്രസിഡന്റ് ടി.എസ്. സജു, ഹെഡ്മിസ്ട്രസ് ഡോ. ഷംല, ഇക്കോ ക്ലബ് കൺവീനർ വിമല ടോം, സീനിയർ അസി. ജസീന ജോസ് കുട്ടി, അധ്യാപകരായ ബിന്ദുമോൾ, എം.എസ്. മനോജ്, കെ.ആർ. വിനീത് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.