ഈരാറ്റുപേട്ട: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷനിലെ ജീവനക്കാരനെ ആക്രമിച്ച് പണം അപഹരിച്ച കേസിലെ പ്രതി പൊലീസിെൻറ പിടിയിലായി.
നടയ്ക്കൽ സ്വദേശി മനാഫാണ് (30) പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് കംഫർട്ട് സ്റ്റേഷനിലെത്തിയ പ്രതി നടത്തിപ്പുക്കാരനോട് പണം ആവശ്യപ്പെട്ടെങ്കിലും പണം കൊടുക്കാൻ ഉടമ തയാറായില്ല.
തുടർന്ന് പരാതിക്കാരനെ അക്രമിച്ച് കൈയിൽനിന്ന് പണം അപഹരിക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
നിരവധി ക്രിമിനൽ കേസുകൾ പ്രതിയായ മനാഫിനെതിരെ കാപ്പ ഉൾപ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് ഈരാറ്റുപേട്ട ഇൻസ്പെക്ടർ എസ്.എം. പ്രദീപ് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.