ഈരാറ്റുപേട്ട: അരുവിത്തുറ കള്ളനോട്ട് കേസിൽ ഒരാൾകൂടി പിടിയിലായി. അരുവിത്തുറ കൊച്ചേപറമ്പിൽ കെ.പി. അബ്ദുല്ലയെയാണ് (40) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈയിലാണ് അരുവിത്തുറയിലെ ബാങ്കിന്റെ സി.ഡി.എമ്മിൽനിന്ന് കള്ളനോട്ടുകൾ കിട്ടിയത്.
തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഈരാറ്റുപേട്ട സ്വദേശികളായ അൽഷാം, അൻവർഷാ ഷാജി, എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. ഇവർക്ക് കള്ളനോട്ട് നൽകിയ പാലക്കാട് സ്വദേശികളായ അഷ്റഫ്, ജലീൽ എന്നിവരെയും പിടികൂടി.
ജലീലിന്റെ വീട് പരിശോധിച്ചതിൽനിന്ന് കള്ളനോട്ടുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന പേപ്പറുകളും കൗണ്ടിങ് മെഷീനും ലോഹനിർമിത വിഗ്രഹവും സ്വർണനിറത്തിലുള്ള ലോഹക്കട്ടകളും നിരവധി ലോഹനിർമിത കോയിനുകളും ലോഹ റാഡുകളും പൊലീസ് കണ്ടെടുത്തിരുന്നു. അൽഷാമും സുഹൃത്തുക്കളും അബ്ദുല്ലയുമാണ് കള്ളനോട്ട് അഷ്റഫിൽനിന്ന് വാങ്ങിയിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ഈരാറ്റുപേട്ട എസ്.എച്ച്.ഒ ഉമറുൽ ഫാറൂഖിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.