ഗ്രാമീണ റോഡുകൾ തകർന്നു; യാത്രക്ലേശം രൂക്ഷം

ഈരാറ്റുപേട്ട: നഗരസഭ പരിധിയിലെ ഗ്രാമീണ റോഡുകൾ തകർച്ചയിൽ. ഇതോടെ കാൽനടപോലും ദുരിതത്തിൽ. കാരക്കാട്-ചങ്ങാടക്കടവ് റോഡ്, നടക്കൽ-കുഴിവേലി റോഡ്, താഴത്തെനടക്കൽ- കൊട്ടുവാപ്പള്ളി റോഡ്, ഈലക്കയം-ഇടകളമറ്റം റോഡ്‌, കാരക്കാട്-കരീം സാഹിബ് റോഡ് എന്നിവയെല്ലാം തകർന്നുകിടക്കുകയാണ്.

ഇരുചക്ര വാഹനയാത്രക്കാരാണ് കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്. തകർന്ന റോഡിലൂടെ സവാരി നടത്താൻ ഓട്ടോ ഡ്രൈവർമാർ മടിക്കുന്നതായും പറയുന്നു. ഇത് നാട്ടുകാർക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്.

റോഡ് നവീകരണം ആരംഭിച്ച ചില റോഡുകളിൽ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. അതിനിടെ, നവീകരണം നടത്തിയ റോഡുകൾ അതിവേഗം തകരുന്നതായും പരാതിയുണ്ട്. ഒരുവർഷംപോലും റോഡിന് ആയുസ്സ് കിട്ടുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.ശാസ്ത്രീയമായി ഓടകൾ നിർമിക്കാത്തതും സാമഗ്രികൾ കൃത്യമായ അളവിൽ ഉപയോഗിക്കാത്തതുമാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കരാറുകാരും അധികൃതരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്.

Tags:    
News Summary - Rural roads were broken; The travel woes are severe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.