എരുമേലി: പമ്പാ പാതയോരത്ത് അപകടങ്ങൾക്ക് കാരണമാകുന്ന കുഴികൾ അടക്കാത്തതിൽ ജനരോഷം ശക്തമാക്കുന്നു. കുഴികൾ അടക്കാത്തതും റോഡരികിൽ ഓടയില്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. ശനിയാഴ്ച മുക്കൂട്ടുതറ ജങ്ഷന് സമീപത്ത് കാലങ്ങളായി ഉണ്ടായിരുന്ന കുഴിയിൽ വീണ് കാർ അപകടത്തിൽപെട്ടിരുന്നു. തിരക്കുള്ള മുക്കൂട്ടുതറ ജങ്ഷന് മുമ്പുള്ള ഇടുങ്ങിയ പാലത്തിന് സമീപത്തെ കുഴി മൂടുകയോ സംരക്ഷണം തീർക്കുകയോ വേണമെന്ന് കാലങ്ങളായി നാട്ടുകാർ ആവശ്യപ്പെടുകയാണ്. കുഴി അപകട ഭീഷണിയാകുന്നതായി ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ജനങ്ങളുടെ ആവശ്യത്തിന് പുല്ലുവിലയാണ് നൽകുന്നതെന്നും പമ്പാ പാതയിലെ അപകടക്കെണികൾ ഒഴിവാക്കുന്നതിൽ അധികാരികൾ അനാസ്ഥ കാട്ടുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.