ശബരിമല വിമാനത്താവളം; സ്ഥലമേറ്റെടുപ്പിന് പ്രാഥമിക വിജ്ഞാപനം ഇറങ്ങി

എ​രു​മേ​ലി: ശ​ബ​രി​മ​ല ഗ്രീ​ൻ​ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി​യു​ടെ സ്ഥ​ല​മെ​ടു​പ്പി​നു​ള്ള പ്രാ​ഥ​മി​ക വി​ജ്ഞാ​പ​നം സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി. മു​ൻ വി​ഞ്ജാ​പ​നം റ​ദ്ദാ​ക്കി​യാ​ണ് സ​ർ​ക്കാ​ർ പു​തി​യ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യ​ത്.

പ്രാ​ഥ​മി​ക വി​ജ്ഞാ​പ​ന​ത്തി​ലെ​യും സാ​മൂ​ഹി​കാ​ഘാ​ത​പ​ഠ​നം ന​ട​ത്താ​ൻ ഏ​ജ​ൻ​സി​യെ നി​ശ്ച​യി​ച്ച​തി​ലെ​യും പി​ഴ​വ് ചൂ​ണ്ടി​ക്കാ​ട്ടി അ​യ​ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ദ്യ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കി​യ​ത്.

സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന ഏ​ജ​ൻ​സി സ്വ​ത​ന്ത്ര​മാ​യി​രി​ക്ക​ണ​മെ​ന്ന ച​ട്ടം ലം​ഘി​ക്ക​പ്പെ​ട്ട​ത് പി​ഴ​വാ​യി അ​യ​ന ട്ര​സ്റ്റ് കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. എ​സ്റ്റേ​റ്റി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ലെ​ന്നും ട്ര​സ്റ്റ് വാ​ദി​ച്ചു. ബി​ലീ​വേ​ഴ്സ് ച​ർ​ച്ചി​ന് കീ​ഴി​ലു​ള്ള ട്ര​സ്റ്റാ​ണ് അ​യ​ന.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മം 4(1) പ്ര​കാ​ര​മു​ള്ള ഗ​സ​റ്റ് വി​ജ്ഞാ​പ​ന​മാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. വി​ട്ടു​പോ​യ മൂ​ന്ന്​ സ​ർ​വേ ന​മ്പ​റു​ക​ൾ​കൂ​ടി ചേ​ർ​ത്താ​ണ് പു​തി​യ വി​ജ്ഞാ​പ​നം.

എ​രു​മേ​ലി തെ​ക്ക്, മ​ണി​മ​ല വി​ല്ലേ​ജു​ക​ളി​ലാ​യി 2570 ഏ​ക്ക​ർ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കാ​ൻ പ്രാ​ഥ​മി​ക വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ലെ 916.27 ഹെ​ക്ട​റും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ 121.876 ഹെ​ക്ട​ർ ഭൂ​മി​യു​മാ​ണ് പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്. സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്താ​നു​ള്ള ഏ​ജ​ൻ​സി​യെ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം.

ശേ​ഷം സ​ർ​വേ ന​ട​ത്താ​നു​ള്ള 6(1) വി​ജ്ഞാ​പ​നം ഇ​റ​ക്കും. സ്ഥ​ലം അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തി​യ ശേ​ഷം 11(1) വി​ജ്ഞാ​പ​നം ഇ​റ​ക്കും. 11(1) പ്ര​കാ​രം ഏ​റ്റെ​ടു​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ളു​ടെ ഏ​ക​ദേ​ശ വി​സ്തീ​ർ​ണം, വ​സ്‌​തു ഉ​ട​മ​ക​ളു​ടെ പേ​ര്, വി​ലാ​സം ഉ​ൾ​പ്പെ​ടെ ഗ​സ​റ്റി​ൽ വി​ജ്ഞാ​പ​നം ചെ​യ്യും.

ഇ​തി​നു​ശേ​ഷം റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം ഉ​ട​മ​ക​ൾ​ക്കും സ​മീ​പ വ​സ്തു ഉ​ട​മ​ക​ൾ​ക്കും നോ​ട്ടീ​സ് ന​ൽ​കി ഓ​രോ സ്ഥ​ല​വും അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തും.

ഓ​രോ കാ​റ്റ​ഗ​റി തി​രി​ച്ച് സ്ഥ​ല​ങ്ങ​ളു​ടെ മൂ​ല്യം ക​ണ​ക്കാ​ക്കും. ഇ​തോ​ടൊ​പ്പം ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് ത​യാ​റാ​ക്കു​ന്ന ജോ​ലി​തു​ട​രും. നി​ർ​മാ​ണ​ങ്ങ​ളു​ടെ മൂ​ല്യം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗ​വും രാ​ജ​കീ​യ വൃ​ക്ഷ​ങ്ങ​ളു​ടെ മൂ​ല്യം സാ​മൂ​ഹി​ക വ​ന​വ​ത്​​ക​ര​ണ വി​ഭാ​ഗ​വും മ​റ്റു മ​ര​ങ്ങ​ളു​ടെ​യും കാ​ർ​ഷി​ക വി​ള​ക​ളു​ടെ​യും മൂ​ല്യം കൃ​ഷി​വ​കു​പ്പു​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​തി​നു​ശേ​ഷം 18 (1) വി​ജ്ഞാ​പ​നം ഇ​റ​ക്കും. ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി​യു​ടെ കൃ​ത്യ​മാ​യ അ​ള​വ​ട​ക്ക​മാ​ണ് ഈ ​വി​ജ്ഞാ​പ​നം ഇ​റ​ക്കു​ക. ഇ​തി​നു​ശേ​ഷം റ​വ​ന്യൂ വി​ഭാ​ഗം സ്ഥ​ല​മേ​റ്റെ​ടു​പ്പ് ആ​രം​ഭി​ക്കും. 11(1) വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യ ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ്ഥ​ല​മേ​റ്റെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം.

Tags:    
News Summary - Sabarimala Airport; Preliminary notification for land acquisition has come out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.