എരുമേലി: പക്ഷിപ്പനി ജാഗ്രതയുടെ ഭാഗമായി പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന 22 കോഴിഫാമുകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്രയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച രണ്ട് ഫാമുകൾക്ക് നോട്ടീസ് നൽകി. തുടർദിവസങ്ങളിലും നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
അസ്വാഭാവികമായി കോഴികൾ കൂട്ടത്തോടെ ചാവുകയാണെങ്കിൽ അടിയന്തിരമായി ആരോഗ്യവകുപ്പിനെ അറിയിക്കാൻ ഉടമകൾക്ക് നിർദ്ദേശം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജിത് സദാശിവൻ, കെ.എസ് പ്രശാന്ത്, കെ. ജിതിൻ, ഗോപകുമാർ, ആഷ്ന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.