24 വിരലുകളും ചലിപ്പിക്കാം: വിനേഷിന് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്‌സ്

എ​രു​മേ​ലി: ഇ​രു​കൈ​ക​ളി​ലും കാ​ലു​ക​ളി​ലു​മാ​യു​ള്ള 24 വി​ര​ലു​ക​ളും ച​ലി​പ്പി​ക്കാ​നും ഉ​പ​യോ​ഗി​ക്കു​വാ​നും ക​ഴി​വു​ള്ള മു​ട്ട​പ്പ​ള്ളി സ്വ​ദേ​ശി പാ​റ​ക്കു​ഴി വി​നേ​ഷി​ന്​ ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്‌​സ്. സാ​ധാ​ര​ണ വി​ര​ലു​ക​ളി​ൽ ഉ​ള്ള​തു​പോ​ലെ അ​സ്ഥി​ക​ളോ​ട് കൂ​ടി​യ​താ​ണ് അ​ധി​ക​മാ​യു​ള്ള വി​ര​ലു​ക​ളും. ഇ​ത് സാ​ധാ​ര​ണ വി​ര​ലു​ക​ളെ​പ്പോ​ലെ ച​ലി​പ്പി​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യും.

ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്‌​സ് പ്ര​കാ​രം ഇ​ത്ത​ര​ത്തി​ൽ വി​ര​ലു​ക​ളു​ള്ള ഒ​രാ​ളും ജീ​വി​ച്ചി​രി​ക്കു​ന്ന​താ​യി രേ​ഖ​ക​ളി​ൽ ഇ​ല്ല. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ദ്യ​ശ്യാ​സ്ത്ര പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച്​ ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്‌​സ് ബ്യൂ​റോ​യി​ൽ സ​മ​ർ​പ്പി​ച്ചു. റെ​ക്കോ​ഡ്സ് അ​തോ​റി​റ്റി പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം വി​നേ​ഷി​െൻറ പ്ര​ത്യേ​ക​ത റെ​ക്കോ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി അ​റി​യി​പ്പ് ന​ൽ​കു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​മു​ക്കൂ​ട്ടു​ത​റ ഐ.​ബി.​എ​ൽ അ​ക്കാ​ദ​മി ഹാ​ളി​ൽ​വെ​ച്ച് വെ​ച്ചൂ​ച്ചി​റ എ​സ്.​എ​ച്ച്.​ഒ ജെ​ർ​ലി​ൻ സ്ക​റി​യ ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്‌​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റും. എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ത​ങ്ക​മ്മ ജോ​ർ​ജു​കു​ട്ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

Tags:    
News Summary - Can move 24 fingers: Vinesh Indian Book of Records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.