എരുമേലി: മതസൗഹാർദത്തിന്റെ മണ്ണിൽ ചരിത്രപ്രസിദ്ധമായ ചന്ദനക്കുട മഹോത്സവം വിവിധ പരിപാടികളോടെ നടന്നു. മഹല്ല മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചന്ദനക്കുട മഹോത്സവം നാടിന്റെ നാനാഭാഗത്തു നിന്നെത്തിയ ജനങ്ങളുടെ കണ്ണിനും കാതിനും കുളിർമയേകി.
ചെണ്ടമേളം, ശിങ്കാരിമേളം, കൊട്ടക്കാവടി, മയിൽ, കഥകളി തുടങ്ങിയ വിവിധ കലാരൂപങ്ങൾ ചന്ദനക്കുടത്തിന് മിഴിവേകി. ഘോഷയാത്രക്ക് മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് അമ്പലപ്പുഴ പേട്ട സംഘവും മഹല്ല മുസ്ലിം ജമാഅത്ത് പ്രതിനിധികളുമായി ജമാഅത്ത് ഹാളിൽ സൗഹൃദ സംഗമം നടന്നു.
തുടർന്ന് പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും ചന്ദനക്കുട ഘോഷയാത്രയുടെ ഫ്ലാഗ്ഓഫും മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ജമാഅത്ത് പ്രസിഡന്റ് പി.എ. ഇർഷാദ് അധ്യക്ഷതവഹിച്ചു. ആന്റോ ആന്റണി എം.പി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, കേരള പബ്ലിക് സർവിസ് കമ്മീഷൻ അംഗം പി.കെ. വിജയകുമാർ, എരുമേലി ഫെറോന അസംപ്ഷൻ ചർച്ച് വികാരി വർഗീസ് പുതുപ്പറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി അഷ്റഫ്, പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, വി.ഐ. അജി, പി.എ. ഷാനവാസ്, ജെസ്ന നജീബ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാൻ, വ്യാപാരി വ്യവസായി സമിതി യൂനിറ്റ് സെക്രട്ടറി പി.ആർ. ഹരികുമാർ, ജമാഅത്ത് സെക്രട്ടറി സി.എ.എം. കരീം, വി.പി. അബ്ദുൽ കരീം, സി.യു. അബ്ദുൽ കരീം, നിസാർ പ്ലാമൂട്ടിൽ, അൻസാരി പാടിക്കൽ, എം.ഇ. ഫൈസൽ മാവുങ്കൽ പുരയിടം, ഷിഹാബ് പുതുപ്പറമ്പിൽ, അജ്മൽ അഷ്റഫ് വിലങ്ങുപാറ, മുഹമ്മദ് മിഥ്ലാജ്, നൈസാം പി. അഷ്റഫ്, കെ.എച്ച്. നൗഷാദ്, സലീം കണ്ണകര എന്നിവർ പങ്കെടുത്തു.
7.30യോടെ പള്ളിയങ്കണത്തിൽനിന്ന് ചന്ദനക്കുട ഘോഷയാത്ര ആരംഭിച്ചു. ചരള, ചരളപള്ളി, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കൊച്ചമ്പലം, പേട്ടക്കവല, വലിയമ്പലം, ചെമ്പകത്തുങ്കൽ സ്റ്റേഡിയം, പൊലീസ് സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി, ടി.ബി, മാർക്കറ്റ് ജങ്ഷൻ, സെന്റ് തോമസ് സ്കൂൾ, വിലങ്ങുപാറ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ചെവ്വാഴ്ച പുലർച്ച ഒരു മണിയോടെ പള്ളി അങ്കണത്തിലെത്തി കൊടി താഴ്ത്തിയതോടെ ഈ വർഷത്തെ ചരിത്രപ്രസിദ്ധമായ ചന്ദനക്കുട മഹോത്സവത്തിന് സമാപനമായി. ചൊവ്വാഴ്ച നടക്കുന്ന പേട്ടതുള്ളലിന് മുന്നോടിയായിട്ടാണ് ചന്ദനക്കുടം അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.