ശി​വ​ൻ​പി​ള്ള, ആ​കാ​ശ് പി​ള്ള, ആ​ശാ​ന്ത് പി​ള്ള, ഷൈ​മോ​ൻ, രാ​ജേ​ഷ് കു​മാ​ർ

ഓ​ട്ടോ പാ​ർ​ക്ക് ചെ​യ്ത​തി​ന്റെ പേ​രി​ൽ സം​ഘ​ർ​ഷം; ഇ​രു​കൂ​ട്ട​ർ​ക്കു​മെ​തി​രെ കേ​സ്

എ​രു​മേ​ലി: വീ​ടി​ന്റെ മു​ന്നി​ലെ റോ​ഡി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഇ​രു കൂ​ട്ട​ർ​ക്കും എ​തി​രെ പൊ​ലീ​സ് കേ​സ് എ​ടു​ത്തു. എ​രു​മേ​ലി മു​ട്ട​പ്പ​ള്ളി 40 ഏ​ക്ക​റി​ൽ തൊ​ട്ടി​യി​ൽ വീ​ട്ടി​ൽ ശി​വ​ൻ​പി​ള്ള (58), മ​ക്ക​ളാ​യ ആ​കാ​ശ് പി​ള്ള (29), ആ​ശാ​ന്ത് പി​ള്ള (27), കു​ന്നേ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ക​ണ്ണ​ൻ എ​ന്ന കെ.​ജി. ഷൈ​മോ​ൻ (33), കോ​ല​ഞ്ചി​റ വീ​ട്ടി​ൽ കു​ഞ്ഞാ​യി എ​ന്ന രാ​ജേ​ഷ് കു​മാ​ർ (48) എ​ന്നി​വ​രെ​യാ​ണ് എ​രു​മേ​ലി പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 8.30ന്​ ​ശി​വ​ൻ പി​ള്ള​യു​ടെ വീ​ടി​ന് മു​ന്നി​ൽ രാ​ജേ​ഷ് കു​മാ​ർ ത​ന്റെ പെ​ട്ടി ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്ക് ചെ​യ്ത​തി​നെ ചൊ​ല്ലി​യാ​ണ്​ സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്.

ശി​വ​ൻ​പി​ള്ള​യും മ​ക്ക​ളും ഇ​രു​വ​രെ​യും ആ​ക്ര​മി​ച്ചു. തു​ട​ർ​ന്ന് രാ​ജേ​ഷും ഷൈ​മോ​നും ശി​വ​ൻ​പി​ള്ള​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന വീ​ട്ട​മ്മ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​സ്.​എ​ച്ച്.​ഒ ഇ.​ഡി. ബി​ജു, എ​സ്.​ഐ മാ​രാ​യ ജോ​സി എം. ​ജോ​ൺ​സ​ൺ, ജി. ​രാ​ജേ​ഷ്, സി.​പി.​ഒ​മാ​രാ​യ സി​ജി കു​ട്ട​പ്പ​ൻ, ജി​ഷാ​ദ് പി. ​സ​ലീം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Clash in the name of auto parking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.