എരുമേലി: കാളകെട്ടി വഴി കാൽനടയായി തീർഥാടനം നടത്തുന്ന അയ്യപ്പഭക്തർക്ക് രാത്രികാലയാത്രയിൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി തിരിച്ചറിയുന്നതിന് റിഫ്ലെക്റ്റീവ് സ്റ്റിക്കറുകൾ പതിച്ചു. വാഹനങ്ങളുടെ തിരക്കുള്ള പാതയിൽ കുട്ടികളടങ്ങുന്ന തീർഥാടക സംഘം രാത്രിയിൽ കൂട്ടമായി നടക്കുന്നത് അപകടങ്ങൾക്ക് കാരണമാകാം. ഇത് ഒഴിവാക്കാനാണ് മോട്ടോർ വാഹനവകുപ്പ് റിഫ്ലക്റ്റീവ് സ്റ്റിക്കറുകൾ തീർഥാടകരുടെ ബാഗുകളിൽ പതിച്ചുനൽകിയത്.
ആർ.ടി.ഒ സി.ശ്യാമിന്റെ നേതൃത്വത്തിൽ ജോയന്റ് ആർ.ടി.ഒ ഷാനവാസ് കരീം, എരുമേലി സർക്കിൾ ഇൻസ്പെക്ടർ ഇ.ഡി. ബിജു, എം.വി.ഐ അനീഷ് കുമാര്‍, എ.എം.വി.ഐമാരായ ദീപു ആർ.നായർ, എം.എസ്. സുരേഷ് കുമാർ, ടി.ജി. നിഷാന്ത്, എം.പി.സെന്തിൽ, ദീപു പോൾ, ഡ്രൈവർമാരായ റെജി എ. സലാം, സിറിൽ ഫിലിപ്പ്, ആൽഫിൻ, ഷാജഹാൻ, അൻസിം ആഷിബ്, വി.കെ. രാജേഷ്, കെ.എം. രാജീവ്, വിപിൻ തോമസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.