എരുമേലി: ആളൊഴിഞ്ഞ ഇടവഴിയിൽവെച്ച് യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. കുറുവാംമൂഴി സ്വദേശി പീടികക്കൽ ഷിനുവാണ് (42) പിടിയിലായത്. എരുമേലിയിലെ ഹൈടെക് കൺട്രോൾ റൂമിൽ ലഭിച്ച സി.സി കാമറ ദൃശ്യങ്ങൾ പിന്തുടർന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ശനിയാഴ്ച രാവിലെയാണ് മാല പൊട്ടിക്കാൻ ശ്രമം നടന്നത്. എരുമേലി സർക്കാർ ആശുപത്രിയിലെ ജീവനക്കാരി അനുജ ജോലിക്ക് പോകുംവഴി ആശുപത്രിക്ക് സമീപത്തെ ആളൊഴിഞ്ഞ ഇടവഴിയിൽവെച്ചായിരുന്നു സംഭവം. എന്നാൽ, ഇയാളുടെ ശ്രമം പരാജയപ്പെട്ടു. യുവതിയുടെ പരാതിയെ തുടർന്ന് കൺട്രോൾ റൂം സിവിൽ പൊലീസ് ഓഫിസർമാരായ കെ.എൻ. അനീഷ്, കെ.എസ്. സുമേഷ് എന്നിവർ കാമറ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി എത്തിയ വാഹനം തിരിച്ചറിയുകയായിരുന്നു. തുടർന്ന് എരുമേലി എസ്.ഐ അജി ജേക്കബിെൻറ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ഷിനു പിടിയിലായത്. ഇയാൾ ബൈക്ക് സമീപത്തെ മൈതാനത്തുവെച്ചശേഷം അനുജയുടെ പിന്നാലെ പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിനുശേഷം ഇയാൾ വസ്ത്രംമാറി ബൈക്ക് തിരികെ എടുക്കാൻ ഓട്ടോയിൽ സ്ഥലത്ത് വരുന്നതിെൻറ ദൃശ്യം സി.സി കാമറയിൽ പതിഞ്ഞിരുന്നു.
കാമറ ദൃശ്യത്തിലൂടെ ഓട്ടോ ഡ്രൈവറെ കണ്ടെത്തുകയും ഇയാളുടെ സഹായത്തോടെ ഷിനുവിനെ പൊലീസ് തിരിച്ചറിയുകയും ഞായറാഴ്ച ഉച്ചയോടെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.