എരുമേലി: എരുമേലിയിലെ ഹോട്ടൽ, ഫർണിച്ചർ കടകൾക്ക് തീപിടിച്ചു. പൊലീസ് സ്റ്റേഷന് സമീപത്ത് പ്രവർത്തിക്കുന്ന കടകൾക്കാണ് വ്യാഴാഴ്ച പുലർച്ച മൂന്നോടെ തീപിടിച്ചത്. ശബരിമല തീർഥാടന ഭാഗമായി എരുമേലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന താൽക്കാലിക അഗ്നിരക്ഷാ സംഘം ഉടൻ സ്ഥലത്തെത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
ജയമോന്റെ ഉടമസ്ഥതയിലുള്ളതാണ് ഫർണിച്ചർ സ്ഥാപനം. ഗോപാലകൃഷ്ണ പിള്ളയുടേതാണ് ഹോട്ടൽ. രണ്ട് സ്ഥാപനങ്ങളിലേതുമായി ഏകദേശം ഒന്നര ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.