എരുമേലി: വന്യമൃഗശല്യം തടയുക, വർഷങ്ങളായി താമസിക്കുന്ന ആദിവാസി വിഭാഗങ്ങൾക്ക് പട്ടയം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കാളകെട്ടി പട്ടികവർഗ ഊരുകൂട്ടം വനം വകുപ്പ് ഓഫിസ് പടിക്കലേക്ക് മാർച്ച് നടത്തി. രാവിലെ 10ന് മൂക്കൻപെട്ടിയിൽനിന്ന് ആരംഭിച്ച മാർച്ച് കാളകെട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫിസ് പടിക്കൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ വാർഡ് അംഗം സനില രാജൻ ഉദ്ഘാടനം ചെയ്തു.
വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാൻ സംവിധാനം ഒരുക്കണമെന്നും അനുവദിച്ച പട്ടയം ഉടൻ വിതരണം ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കാളകെട്ടി പട്ടികവർഗ ഊരുമൂപ്പൻ വി.പി. ജനാർദനൻ, സെക്രട്ടറി എം.എസ്. സതീഷ്, വി.പി. മോഹനൻ, പി.എസ്. രാജു, കെ.കെ. ഷൈലേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.