എരുമേലി: ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ എയ്ഞ്ചൽവാലി, എഴുകുമൺ, ആറാട്ടുകയം മേഖലയിൽ വൻ നാശം. തോടുകൾ കരകവിഞ്ഞതോടെ പ്രദേശവാസികളുടെ വീടും പുരയിടവും കൃഷിയിടങ്ങളും വെള്ളത്തിലായി. വ്യാഴാഴ്ച വൈകീട്ട് നാേലാടെയാണ് തോടുകൾ കരകവിഞ്ഞത്. വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായതാണ് പെട്ടെന്നുണ്ടായ നാശത്തിന് കാരണം. പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ എയ്ഞ്ചൽവാലി പള്ളിപ്പടിയിലെ കൊച്ചുതോട്ടിൽനിന്ന് മഴവെള്ളം ഇരച്ച് എത്തുകയായിരുെന്നന്ന് പ്രദേശവാസികൾ പറഞ്ഞു.
മഴവെള്ളം കുത്തിയൊലിച്ച് എത്തിയതോടെ നിരവധി വീടുകൾക്ക് തകരാർ സംഭവിച്ചു. എഴുകുമൺ അരീപ്പറമ്പിൽ ജോയിയുടെ വീട് ഏതുനിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലാണ്. ജോയിയും കുടുംബവും ബന്ധുവീട്ടിലേക്ക് മാറി. കുരുകിലംകാട്ടിൽ ടോമി, പൊങ്ങന്താനം ജോമോൻ, പുത്തൻപറമ്പിൽ മാത്തുക്കുട്ടി, മാടക്കാട്ട് കൊച്ചുമോൻ എന്നിവരുടെ വീടുകളിലും വെള്ളം കയറി. വീടുകൾ ഭാഗികമായി തകർന്നു. തോടിെൻറ സംരക്ഷണഭിത്തികളും മഴവെള്ളപ്പാച്ചിലിൽ തകർന്നു.
നിരവധി വാഹനങ്ങളും ഒഴുക്കിൽപ്പെട്ടു. റോഡുകൾ തകർന്നത് ഗതാഗത തടസ്സവും സൃഷ്ടിച്ചു. കനത്ത മഴയിൽ വലിയതോട് കര കവിഞ്ഞതോടെ വലിയമ്പലം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലും വെള്ളം കയറി. കാഞ്ഞിരപ്പള്ളിയിൽനിന്നുള്ള അഗ്നിരക്ഷാസേന, എരുമേലി പൊലീസ്, ദേശീയ ദുരന്തനിവാരണ സേന എന്നിവരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.