എരുമേലി: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനം എൽ.ഡി.എഫിന്. സി.പി.ഐ പ്രതിനിധിയായ ചെറുവള്ളി വാർഡ് അംഗം അനുശ്രീ സാബുവാണ് വിജയിച്ചത്. അപ്രതീക്ഷിത സംഭവങ്ങൾക്കും വോട്ടെടുപ്പ് സാക്ഷിയായി. യു.ഡി.എഫിനൊപ്പം നിലയുറപ്പിച്ചിരുന്ന സ്വതന്ത്ര അംഗം ബിനോയി ഇലവുങ്കൽ ഇത്തവണ എൽ.ഡി.എഫിന് വോട്ടുചെയ്തപ്പോൾ കഴിഞ്ഞതവണ കൂറുമാറിയ പ്രകാശ് പള്ളിക്കൂടം ഇത്തവണ യു.ഡി.എഫിനൊപ്പം നിലയുറപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 11ന് പഞ്ചായത്ത് ഹാളിലായിരുന്നു തെരഞ്ഞെടുപ്പ്. മൊത്തം 23 അംഗങ്ങളിൽ 12 വോട്ട് എൽ.ഡി.എഫിനും 11 വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചു. യു.ഡി.എഫിെൻറ പിന്തുണയോടെ വൈസ് പ്രസിഡൻറായിരുന്ന ബിനോയി ഇലവുങ്കലിനെ അവിശ്വാസത്തിലൂടെ എൽ.ഡി.എഫ് പുറത്താക്കുകയായിരുന്നു. ഇരുമുന്നണികൾക്കും 11 വീതം അംഗങ്ങളുള്ള ഗ്രാമപഞ്ചായത്തിൽ സ്വതന്ത്ര അംഗമായ ബിനോയി യു.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു. തുടർന്ന് ബിനോയി ൈവസ് പ്രസിഡൻറായി. അടുത്തിടെ ൈവസ് പ്രസിഡൻറിനെതിരെ എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവരുകയായിരുന്നു. യു.ഡി.എഫിലെ പ്രകാശ് പള്ളിക്കൂടം കൂറുമാറിയതോടെ അവിശ്വാസം പാസായി.
ചൊവ്വാഴ്ച വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോൾ യു.ഡി.എഫിന് ഒപ്പംനിന്ന ബിനോയി ഇത്തവണ അനുശ്രീക്ക് വോട്ട് ചെയ്തു. നേരത്തേ കൂറുമാറ്റത്തിലൂടെ യു.ഡി.എഫിനെ പരാജയപ്പെടുത്തിയ പ്രകാശ് പള്ളിക്കൂടം ഇത്തവണ എൽ.ഡി.എഫിനെതിരെ വോട്ട് ചെയ്തു. ആദ്യ ടേമിൽ വൈസ് പ്രസിഡൻറ് സ്ഥാനം വേണമെന്ന് പ്രകാശ് പള്ളിക്കൂടം ആവശ്യപ്പെട്ടിരുന്നെങ്കിലും എൽ.ഡി.എഫ് നേതൃത്വം രണ്ടാം ടേം നൽകാമെന്നാണത്രെ വാഗ്ദാനം ചെയ്തത്. ഇതോടെയാണ് പ്രകാശ് വീണ്ടും യു.ഡി.എഫിനൊപ്പം ചേർന്നതെന്നാണ് സൂചന. കെ.ആർ രാജപ്പൻനായരായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. സി.പി.ഐ അംഗമായ അനുശ്രീക്ക് രണ്ടുവർഷത്തേക്കാണ് കരാർ. ഇതിനുശേഷം ബിനോയ് വൈസ് പ്രസിഡൻറാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.