അഞ്ചിൽ അധികമുള്ള സംഘങ്ങളായി പേട്ടതുള്ളൽ പാടില്ല

എരുമേലി: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിൽ വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥതല അവലോകന യോഗം ചേർന്നു. സബ് കലക്ടർ കെ. രാജീവ്കുമാർ ചൗധരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

അന്തർസംസ്ഥാനത്ത് നിന്നും കടകളിലേക്ക് ജോലിക്കെത്തുന്നവർ നിർബന്ധമായും ക്വാറൻറീനിൽ ഇരിക്കുകയും കോവിഡ് ഇല്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. പേട്ടതുള്ളലിനോടനുബന്ധിച്ച് ആചാരത്തിന് ഭാഗമായുള്ള ശരക്കോൽ വാങ്ങി ഉപയോഗിക്കാം. എന്നാൽ, മറ്റ് ഉപകരണങ്ങളും വേഷഭൂഷാധികളും വാടകക്ക്​ എടുക്കുന്നതും കൈമാറുന്നതും അനുവദിക്കില്ല. രാസസിന്ദൂരത്തി​െൻറ വിൽപനയും ഉപയോഗവും ഇല്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനം ഉറപ്പാക്കണം. അഞ്ച് പേരിൽ അധികമുള്ള സംഘങ്ങളായി പേട്ടതുള്ളൽ ഘോഷയാത്ര പാടില്ല.

കെ.എസ്.ആർ.ടി.സി, ആരാധനാലയങ്ങൾ തുടങ്ങി അമ്പതോളം സ്ഥലങ്ങളിൽ പൊതുടാപ്പുകൾ സ്ഥാപിക്കും. കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ച നിർദേശങ്ങൾ വിവിധ ഭാഷകളിൽ ആരോഗ്യവകുപ്പ് പ്രദർശിപ്പിക്കണം. എല്ലാ സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം നിയമ നടപടികൾ സ്വീകരിക്കും. ആവശ്യത്തിന് ദിശ ബോർഡുകൾ സ്ഥാപിക്കും. കാഴ്ച മറക്കുന്ന കമാനങ്ങളും പരസ്യബോർഡുകളും നീക്കം ചെയ്യും. വ്യാപാരസ്ഥാപനങ്ങളിൽ വിലവിവരപട്ടിക പ്രദർശിപ്പിക്കും. പ്ലാസ്​റ്റിക് നിരോധനം ഫലപ്രദമായ രീതിയിൽ നടപ്പാക്കുന്നുണ്ടെന്ന ഉറപ്പുവരുത്തും. എന്നാൽ, കാനനപാതയിലൂടെ തീർഥാടകരെ അനുവദിച്ചിട്ടില്ലാത്തതിനാൽ ഓക്സിജൻ പാർലർ, മൊബൈൽ യൂനിറ്റ്, കാളകെട്ടിയിലെ ഡിസ്പെൻസറി എന്നിവ ഇത്തവണ ഉണ്ടായിരിക്കില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. തീർത്ഥാടനത്തെ സംബന്ധിച്ച് ആദ്യത്തെ ഒരാഴ്ച നിരീക്ഷിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

ദേവസ്വം ബോർഡ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തഹസിൽദാർ ഫ്രാൻസിസ് ബി. സാവിയർ, ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എസ്.ആർ രാജീവ്, ജമാഅത്ത് പ്രസിഡൻറ് അഡ്വ. പി.എച്ച്. ഷാജഹാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് മുജീബ് റഹ്മാൻ, വിവിധ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, വിവിധ ഭക്തജന സംഘടന പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.