എരുമേലി: ദുരന്തങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ് എയ്ഞ്ചൽവാലി എഴുകുമണ്ണ് സ്വദേശിനി പുതുപ്പറമ്പിൽ ഓമനയെന്ന വയോധികക്ക്. 65കാരിയായ ഓമനയുടെ ഒരു മകൻ രണ്ടുവർഷം മുമ്പ് മരണത്തിനു കീഴടങ്ങി. ആ വേദന തീരും മുമ്പ് മറ്റൊരു മകനെ അർബുദം കീഴടക്കി.
ചെറുപ്രായത്തിൽ ഭർത്താവ് ദാസപ്പൻ നഷ്ടപ്പെട്ട ഓമന കഷ്ടപ്പാടിെൻറ ഇടയിലൂടെയാണ് മക്കളെ വളർത്തിയത്. ഇതിനിടയാണ് ഒരു മകെൻറ വേർപാട്. സ്വന്തമായി കുറച്ച് സ്ഥലമുണ്ടെങ്കിലും കുന്നിൻ ചരുവിലെ പട്ടയമില്ലാത്ത ഭൂമിയിലെ ഇടിഞ്ഞുവീഴാറായ ഷെഡിലാണ് മകൻ റിജോയുമായി (39) താമസം. കൂലിവേല ചെയ്ത് റിജോ മാതാവുമായി കഴിഞ്ഞു വരവെയാണ് അർബുദം കീഴ്പ്പെടുത്തിയ വിവരം അറിയുന്നത്. ഇതോടെ ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയിലെത്തി.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ. ഇപ്പോൾ റിജോയുടെ ചികിത്സക്കുപോലും പണമില്ലാതെ പ്രതിസന്ധിയിലാണ് കുടുംബം. ഇതിനിടെ ഇവർ താമസിക്കുന്ന ഷെഡ് ചരിഞ്ഞതോടെ വാർഡ് അംഗം മറിയാമ്മ സണ്ണിയുടെ നേത്യത്വത്തിൽ ഷെഡ് കയർ കെട്ടി വലിച്ചു നിർത്തിയിരിക്കുകയാണ്. ചെറുതെങ്കിലും കെട്ടുറപ്പുള്ള ഒരു വീടാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.