പെൻഷൻ തീരുമാനം വൈകുന്നു; രേഖകൾ ഹാജരാക്കാൻ ഓംബുഡ്സ്മാൻ നിർദേശം

എരുമേലി: സാമൂഹിക സുരക്ഷ പെൻഷൻ അപേക്ഷകളിൽ തീരുമാനം എടുക്കാൻ വൈകിയ നടപടിയിൽ 10ന് മുമ്പ് രേഖകൾ ഹാജരാക്കാൻ ഓംബുഡ്സ്മാൻ പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകി. 18ന് നടക്കുന്ന ഓൺലൈൻ വിചാരണയിൽ പങ്കെടുക്കാനും നിർദേശിച്ചു.

തദ്ദേശ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാന് കനകപ്പലം സ്വദേശി നൽകിയ പരാതിയെ തുടർന്നാണ് നടപടി. 2020 ജനുവരി മുതൽ 2022 മേയ് വരെയുള്ള വിവിധ സാമൂഹിക സുരക്ഷാ പെൻഷനുകളുടെ അപേക്ഷയിൽ കാലാവധിക്കുള്ളിൽ അന്വേഷണം നടത്താതിരിക്കുകയും പെൻഷൻ യഥാസമയം നൽകാതിരിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇതേ പരാതിയിൽ മനുഷ്യാവകാശ കമീഷനും ഇടപെട്ടിരുന്നു.

അപേക്ഷ ലഭിച്ച് 10 ദിവസത്തിനുള്ളിൽ വി.ഇ.ഒ അന്വേഷണം നടത്തി 40 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് ക്ഷേമകാര്യ സ്ഥിര സമിതി പരിശോധിച്ച് പഞ്ചായത്ത് കമ്മിറ്റിയിൽ സമർപ്പിക്കണമെന്നാണ് നടപടിക്രമം. തീരുമാനം സംബന്ധിച്ച് അപേക്ഷനെ അറിയിക്കുകയും വേണം.

എന്നാൽ, 2021 ജൂൺവരെ 500 ൽ അധികം അപേക്ഷകൾക്ക് വി.ഇ.ഒ സമയബന്ധിതമായി അന്വേഷണം നടത്തി റിപ്പോർട്ട് ഹാജരാക്കിയില്ലെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ജീവനക്കാരുടെ കുറവാണ് സാമൂഹിക സുരക്ഷാ പെൻഷൻ അന്വേഷണം വൈകിയതെന്നും അധികൃതർ പറയുന്നു.

Tags:    
News Summary - Pension decision delayed; Ombudsman directed to produce documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.