എരുമേലി: ഇരുമുന്നണികൾ ഒരേ വോട്ട് നേടിയതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിച്ച ഇരുമ്പൂന്നിക്കര വാർഡിൽ കോവിഡ് രോഗിയെ വോട്ടു ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി. ഇരുമ്പുന്നിക്കര വാർഡിലെ സമ്മതിദായകൻ പ്ലാമൂട്ടിൽ മുരളീധരനാണ് പരാതിയുമായി രംഗത്തെത്തിയത്.
സ്പെഷൽ വോട്ട് ലിസ്റ്റിൽ പേരുണ്ടായിട്ടും ബാലറ്റ് പേപ്പർ ലഭിച്ചില്ലെന്നും പി.പി.ഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തിയ തന്നെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും മുരളീധരൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പോസ്റ്റ് ഓഫിസിൽ അന്വേഷിച്ചപ്പോൾ ബാലറ്റ് പേപ്പർ എത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. സ്പെഷൽ വോട്ട് ലിസ്റ്റിൽ പേരുള്ളതിനാലാണ് നേരിട്ട് വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നത്. സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ള നടപടി ആവശ്യപ്പെട്ട് പല തവണ കലക്ടറേറ്റുമായി ബന്ധപ്പെട്ടിട്ടും തീരുമാനമുണ്ടായില്ലെന്നും മുരളീധരൻ പറഞ്ഞു. പരാതിയുമായി ഇലക്ഷൻ കമീഷനെ സമീപിക്കാനും തുടർന്നുള്ള കമീഷെൻറ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ ഹൈകോടതിയെ സമീപിക്കാനും തീരുമാനിച്ചിരിക്കുകയാണ് മുരളീധരൻ പറഞ്ഞു.
ഇരുമ്പൂന്നിക്കര വാർഡിൽ എൽ.ഡി.എഫ് - യു.ഡി.എഫ് സ്ഥാനാർഥികൾക്ക് സമാസമം വോട്ടുകളാണ് ലഭിച്ചത്. നറുക്കെടുപ്പിലൂടെ യു.ഡി.എഫ് സ്ഥാനാർഥി പ്രകാശ് പള്ളിക്കൂടത്തെ വിജയിയായി പ്രഖ്യാപിച്ചു. മുരളീധരനെ വോട്ട് ചെയ്യാൻ അനുവദിച്ചിരുന്നേൽ നറുക്കെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്ന് സി.പി.എം എരുമേലി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.സി. ജോർജ്കുട്ടിയും വാർത്തസമ്മേളനത്തിൽ പറഞ്ഞു. പരാതിക്കാരന് രഹസ്യ വോട്ടു ചെയ്യാൻ അനുവദിക്കണമെന്നും അതല്ലെങ്കിൽ വാർഡിൽ റീപോളിങ് വേണമെന്നും കെ.സി. ജോർജ്കുട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.