എരുമേലി: നിർദിഷ്ട ശബരിമല വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠന റിപ്പോർട്ട് വിലയിരുത്താൻ സർക്കാർ രൂപവത്കരിച്ച വിദഗ്ധസമിതിയിൽ ഒഴക്കനാട് വാർഡ് അംഗത്തെ ഒഴിവാക്കിയതിൽ പ്രതിഷേധം ഉയരുന്നു. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് സ്ഥലമേറ്റെടുപ്പ് ബാധിക്കുന്ന ഒഴക്കനാട് വാർഡിലെ പഞ്ചായത്തംഗം അനിതാ സന്തോഷിനെ ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്. ഒഴക്കനാട് വാർഡിലെ നിരവധി സ്വകാര്യവ്യക്തികൾക്കാണ് സ്ഥലമേറ്റെടുപ്പ് ബാധിക്കുന്നത്. എന്നാൽ, ചെറുവള്ളി വാർഡംഗത്തെ വിദഗ്ധ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
സാമൂഹികാഘാതം കൂടുതലായി ബാധിക്കുന്ന ഒഴക്കനാട് വാർഡംഗത്തെ വിദഗ്ധ സമിതിയിൽ ഉൾപ്പെടുത്തണമെന്ന് ആർ.എസ്.പി ലോക്കൽ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
പി.കെ. റസാഖ്, എൻ.സദാനന്ദൻ, എ.കെ സിബി, വി.എൻ. വിനോദ്, പി.സി. ബാബു, എം.എസ്. മുഹമ്മദാലി, അജയൻ കൊന്നയിൽ തുടങ്ങിയവർ യോഗത്തിൽ
പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.