എരുമേലി: നദികളിൽനിന്നും മണൽ വാരുന്നതിന് അനുകൂലമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി അറിയിച്ചതായി എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു.
ദുരന്തനിവാരണ നടപടിയായി നദിയിലെ മണൽ വാരാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നൽകിയ നിവേദനത്തെ തുടർന്നാണ് ചീഫ് സെക്രട്ടറി വി. വേണു അനുകൂല നിലപാട് അറിയിച്ചത്. പമ്പ, അഴുത, മണിമലയാർ നദികളാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്നത്.
നൂറുകണക്കിന് കുടുംബങ്ങളാണ് നദീതീരങ്ങളിൽ കഴിയുന്നത്. മഴയൊന്നു കനത്താൽ ഇവർ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. കയങ്ങൾ ഇല്ലാതായതോടെ വേനൽ കാലങ്ങളിൽ പെട്ടന്ന് നദികൾ വറ്റിവരളുന്നു.
ഇത് ജലവിതരണ പദ്ധതികളെയും ബാധിക്കുന്നു. സമീപങ്ങളിലെ കിണറുകൾ പെട്ടന്ന് വറ്റിവരളുന്നതിനും ഇത് കാരണമാകുന്നു. ഈ പ്രതിസന്ധികൾക്കെല്ലാം കാരണം നദികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണലാണ്.
നദികളിൽ നിയന്ത്രിതമായി മണൽ വാരുന്നതിന് അനുമതി നൽകുന്നതിനും ഇത് ലേലം നൽകി വിതരണം ചെയ്യുന്നതിനും നടപടി വേണമെന്നാണ് ആവശ്യം. ഇതുവഴി പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതോടൊപ്പം പഞ്ചായത്തിന് വരുമാനമാർഗമാകുമെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.