എരുമേലി: കാൽനടക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയായി തെരുവുനായ്ക്കൾ. കനകപ്പലം, പ്രപ്പോസ്, എം.ഇ.എസ് റോഡ്, മുക്കൂട്ടുതറ, വാഴക്കാല പ്രദേശങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. കാൽനടക്കാർക്കു നേരെ കുരച്ച് ചാടുകയാണ് തെരുവുനായ്ക്കൾ. ഇരുചക്രവാഹനങ്ങൾക്ക് മുന്നിലേക്ക് ചാടുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നു. മുക്കൂട്ടുതറ മാറിടം കവലയിൽ കഴിഞ്ഞ ദിവസം വൈകീട്ട് ബൈക്കിന് മുന്നിലേക്ക് തെരുവുനായ് ചാടിയതോടെ ബൈക്ക് മറിഞ്ഞ് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. വാഴക്കാല വാർഡിൽ കൃഷിഭവൻ, ആയുർവേദ ആശുപത്രി തുടങ്ങി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പഞ്ചായത്തുവക സ്ഥലം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ജനവാസമില്ലാത്ത, ആളൊഴിഞ്ഞ പാതയോരങ്ങളിലെ മാലിന്യം തള്ളലാണ് തെരുവുനായ് ശല്യം രൂക്ഷമാകാൻ കാരണം. പമ്പ, റാന്നി, മുണ്ടക്കയം റോഡരികുകളും പാതയോരങ്ങളും മാലിന്യകേന്ദ്രമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.