എരുമേലി: കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞയാൾ വർഷങ്ങൾക്ക് ശേഷം പിടിയിലായി. കാഞ്ഞിരപ്പള്ളി ഒന്നാംമൈൽ മുഞ്ഞനാട്ടുപറമ്പിൽ വീട്ടിൽ കെ.ഐ. അൻസാരിയെയാണ് (70) എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തും ചേർന്ന് മുറുക്കാൻകട നടത്തുന്ന എരുമേലി സ്വദേശിയെ കൊരട്ടി പാലത്തിന് സമീപത്തെ ഷെഡിൽവെച്ച് പട്ടികകൊണ്ട് ആക്രമിച്ച കേസിലാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്.
പിന്നീട് കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങിയ അൻസാരി ഒളിവിൽ പോകുകയായിരുന്നു. ജാമ്യത്തിൽ ഇറങ്ങി ഒളിവിൽകഴിഞ്ഞുവരുന്നവരെ പിടികൂടാൻ ജില്ല പൊലീസ് മേധാവി എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് പിടികൂടിയത്. എരുമേലി എസ്.എച്ച്.ഒ ബിജു ഇ.ഡി, എസ്.ഐ സുനില്‍കുമാര്‍, എ.എസ്.ഐ സിബി, സി.പി.ഒ സിജി കുട്ടപ്പന് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.