എരുമേലി: നിർധന കുടുംബത്തിെൻറ അത്താണിയായ അസീസിെൻറ ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. എരുമേലി വാഴക്കാല വാർഡിലെ വേങ്ങശ്ശേരി അബ്ദുൽ അസീസാണ് (56) ഹൃദ്രോഗ സംബന്ധമായ അസുഖബാധിതനായത്. മകളുടെ ഭർത്താവും ഹൃദയവാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയക്കുശേഷം ജോലിക്ക് പോകാനാവാതെ അസീസിനോടൊപ്പമാണ് കഴിയുന്നത്. ഭാര്യയും മകളെയും ഇവരുടെ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും കൂലിവേല ചെയ്ത് പോറ്റിയിരുന്ന ഇദ്ദേഹത്തിന് സ്വന്തമായി പുരയിടമില്ല.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽനിന്ന് അസീസിന് ബൈപാസ് ശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കുകയാണ്. അസീസിെൻറയും മരുമകെൻറയും ചികിത്സക്ക് പണം തേടി സുഹ്റയെന്ന വീട്ടമ്മ നെട്ടോട്ടമോടുകയാണ്.
ഇൗ കുടുംബത്തെ സഹായിക്കാൻ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എസ്. കൃഷ്ണകുമാർ, ജൂബി അഷ്റഫ്, പഞ്ചായത്ത് അംഗം ജെസ്ന നജീബ്, വിജയൻ, ബാബു എന്നിവർ ചേർന്ന് ചികിത്സ സഹായനിധി രൂപവത്കരിച്ചു. അസീസിെൻറ ഭാര്യ സുഹ്റ, വാർഡ് അംഗം െജസ്ന എന്നിവരുടെ പേരിൽ കേരള ഗ്രാമീണ്‍ ബാങ്ക് എരുമേലി ബ്രാഞ്ചിൽ ജോയൻറ് അക്കൗണ്ട് തുറന്നു.
A/C No: 40601101052204. IFSC Code: KLGB0040601. ഫോൺ നമ്പർ: 9961602496 (െജസ്ന നജീബ്), 9745625421 (അസീസ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.