എരുമേലി: വാവർ സ്കൂളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് സംശയിക്കുന്ന മകൻ നിരപരാധിയാണെന്ന് മാതാവ്. പൊലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കി മകനെ പ്രതിയാക്കാൻ ശ്രമിക്കുകയാണെന്നും ഇവർ ആരോപിച്ചു. ചരള പേഴത്തുംമാക്കൽ സൗജത്താണ് മകെൻറ നിരപരാധിത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
സംഭവം നടന്നുവെന്ന് പൊലീസ് പറയുന്ന ദിവസം മകൻ അമാനുല്ലയുടെ പിറന്നാൾ ആയിരുന്നുവെന്നും പ്രഭാത നമസ്കാരത്തിന് എഴുന്നേൽക്കുമ്പോൾ മകൻ മുറിയിൽ ഉറങ്ങുന്നത് കണ്ടിരുന്നതായും സൗജത് പറഞ്ഞു. മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് മകനെയും തന്നെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. തെൻറ മുന്നിൽവെച്ച് മകനോട് അസഭ്യം പറഞ്ഞു. പിന്നീട് മകെൻറ വിരലടയാളം ശേഖരിച്ചശേഷം പറഞ്ഞയച്ചു. എന്നാൽ, തിങ്കളാഴ്ച വീണ്ടും വീട്ടിൽ പൊലീസെത്തി മകനെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. എന്ത് തെളിവിെൻറ അടിസ്ഥാനത്തിലാണ് മകനെ കൊണ്ടുപോകുന്നതെന്ന് ചോദിച്ച തന്നോട് തട്ടിക്കയറിയതോടെ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യഭീഷണി മുഴക്കേണ്ടിവന്നു. വിളിപ്പിച്ചതനുസരിച്ച് താൻ വീണ്ടും സ്റ്റേഷനിൽ ചെന്നിരുന്നെങ്കിലും പൊലീസ് ദേഷ്യപ്പെട്ട് മടക്കി അയക്കുകയായിരുന്നുവെന്നും സൗജത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഭർത്താവില്ലാത്ത തനിക്ക് ആകെയുള്ള തുണ മകനാണ്. പൊലീസ് പ്രതിയാക്കാൻ ശ്രമിക്കുകയാണെന്നും മാനസികനില തെറ്റി മകൻ ആത്മഹത്യ ചെയ്യുമെന്ന ഭീതിയോടെയാണ് കഴിച്ചുകൂട്ടുന്നതെന്നും അവർ പറഞ്ഞു. ഉന്നത അധികാരികൾക്ക് പരാതി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.