മാലിന്യവാഹിനിയായ എരുമേലി വലിയതോട്

തീർഥാടനകാലം അവസാനഘട്ടത്തിൽ; മാലിന്യം നീക്കാൻ നടപടിയില്ല

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​രു​മേ​ലി​യി​ൽ രൂ​പ​പ്പെ​ട്ട മാ​ലി​ന്യം നീ​ക്കാ​ൻ ന​ട​പ​ടി ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യം.

എ​രു​മേ​ലി ടൗ​ണി​ലും പ​രി​സ​ര​ത്തും പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​ണ്. വ​ലി​യ​തോ​ട്ടി​ലെ മാ​ലി​ന്യം ജ​ല​മ​ലി​നീ​ക​ര​ണ​ത്തി​നും കാ​ര​ണ​മാ​കു​ന്നു. പേ​ട്ട തു​ള്ളു​ന്ന തീ​ർ​ഥാ​ട​ക​ർ ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​സി​ന്ദൂ​രം പൊ​ടി​ശ​ല്യ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു.

വ​ര​ണ്ട​കാ​ലാ​വ​സ്ഥ​യി​ൽ പ​റ​ന്നു​യ​രു​ന്ന പൊ​ടി യാ​ത്ര​ക്കാ​രെ​യും വ്യാ​പാ​രി​ക​ളെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു. വെ​ള്ള​ത്തി​ൽ ക​ല​രു​ന്ന രാ​സ സി​ന്ദൂ​രം, ഷാം​പൂ, എ​ണ്ണ എ​ന്നി​വ​യും ജ​ല​മ​ലി​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​ണ്.

തീ​ർ​ഥാ​ട​ന നാ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് ശൗ​ചാ​ല​യ​ങ്ങ​ളും കു​ളി​മു​റി​ക​ളും വ​ലി​യ തോ​ട്ടി​ൽ ജ​ല​മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നും പ​രാ​തി​യു​ണ്ട്. തീ​ർ​ഥാ​ട​ന കാ​ല​ത്തി​ന് മു​മ്പ് എ​രു​മേ​ലി​യി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന പ​ഞ്ചാ​യ​ത്ത് അ​ട​ക്ക​മു​ള്ള അ​ധി​കൃ​ത​ർ, തീ​ർ​ഥാ​ട​ന​ത്തി​നു​ശേ​ഷം ശു​ചീ​ക​ര​ണം പേ​രി​ന് മാ​ത്ര​മാ​ക്കി ഒ​തു​ക്കു​ന്നു​വെ​ന്നും പ​രാ​തി​യു​ണ്ട്. തീ​ർ​ഥാ​ട​ന​കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന മ​ന്ത്രി​ത​ല യോ​ഗ​ങ്ങ​ളി​ലും വി​ഷ​യ​ങ്ങ​ൾ പ​ല​ത​വ​ണ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ പ്ര​യോ​ജ​നം ഉ​ണ്ടാ​യി​ട്ടി​ല്ല.

എ​രു​മേ​ലി​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ മ​ഴ ക​നി​യ​ണ​മെ​ന്ന​താ​ണ്​ സ്ഥി​തി​യെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ, എ​രു​മേ​ലി​യി​ലെ ശു​ചീ​ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - The pilgrimage season is at its end- There is no action to remove the garbage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.