എരുമേലി: ബുധനാഴ്ച വൈകീട്ട് മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ പഞ്ചായത്തിന്റെ വിവിധ മേഘലകളിൽ വ്യാപകനാശം. പലയിടങ്ങളിലും വീടുകൾക്ക് മുകളിലേക്ക് മരംവീണ് നാശനഷ്ടങ്ങൾ ഉണ്ടായി. പലരും പരിക്കേൽക്കാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
റോഡിന് കുറുകേ മരംവീണ് ഗതാഗത തടസ്സവും ഉണ്ടായി. നേർച്ചപ്പാറ കവുങ്ങുംകുഴി ഇലന്തൂർ ദേവസ്യ തോമസിന്റെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. ഈസമയം ദേവസ്യയും ഭാര്യ ജെസിയും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരുമ്പുന്നിക്കര വേട്ടണയിൽ രവീന്ദ്രൻ, പുത്തൻവീട്ടിൽ ബിജു എന്നിവരുടെ വീടിന് മുകളിലേക്കും മരംവീണ് വീട് ഭാഗികമായി തകർന്നു. ഇടകടത്തിയിലെ അംഗൻവാടി കെട്ടിടത്തിന്റെ സംരക്ഷണഭിത്തി തകർന്നുവീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.