എരുമേലി: ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്തിറങ്ങി. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ചരള ജുമാമസ്ജിദിന് സമീപത്താണ് കാട്ടുപോത്തിനെ കണ്ടത്.
ജനവാസമേഖലയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ നിലയുറപ്പിച്ചിരുന്ന കാട്ടുപോത്ത് പിന്നീട് സമീപത്തെ കുടുക്കവള്ളി എസ്റ്റേറ്റിലേക്ക് കയറിപ്പോയി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വനപാലകർ സ്ഥലത്തെത്തിയിരുന്നു.
ഏതാനും ദിവസംമുമ്പ് എരുമേലി-മുണ്ടക്കയം പാതയിലെ മഞ്ഞളരുവിയിൽ അർധരാത്രി നടുറോഡിൽ കാട്ടുപോത്തിനെ കണ്ടിരുന്നു.
യാത്രക്കാരെ ഭീതിയിലാക്കി റോഡിൽ നിലയുറപ്പിച്ച കാട്ടുപോത്ത് പിന്നീട് റബർതോട്ടത്തിലേക്ക് മറഞ്ഞു.
ഇതിനുപിന്നാലെയാണ് ശനിയാഴ്ചയും കാട്ടുപോത്തിനെ ചരളയിൽ കണ്ടത്. ദേശീയ പാതയിലും ജനവാസമേഖലകളിലും കാട്ടുപോത്ത് ഇറങ്ങുന്നത് ജനങ്ങളെ ആശങ്കയിലാ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.