യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ യു​വ​തി​യും ഭ​ർ​ത്താ​വും അ​റ​സ്റ്റി​ൽ

എ​രു​മേ​ലി: യു​വാ​വി​നെ ആ​ക്ര​മി​ച്ചു​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വ​തി​യെ​യും ഭ​ർ​ത്താ​വി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. മു​ക്കൂ​ട്ടു​ത​റ മാ​റി​ടം ക​വ​ല​യി​ൽ കോ​ല​ഞ്ചി​റ വീ​ട്ടി​ൽ കെ.​ആ​ർ.​രാ​ഹു​ൽ (33), ഇ​യാ​ളു​ടെ ഭാ​ര്യ വി.​ഐ.​ചി​ഞ്ചു​മോ​ൾ (29) എ​ന്നി​വ​രെ​യാ​ണ് എ​രു​മേ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 31നാ​ണ്​ ഇ​വ​ർ എ​രു​ത്വാ​പ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന്റെ മാ​താ​പി​താ​ക്ക​ളെ​യും ഇ​വ​ർ മ​ർ​ദ്ദി​ച്ചു.

യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ എ​രു​മേ​ലി പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. എ​രു​മേ​ലി എ​സ്.​എ​ച്ച്.​ഒ ഇ.​ഡി.​ബി​ജു, എ​സ്.​ഐ​മാ​രാ​യ ശാ​ന്തി കെ.​ബാ​ബു, അ​ബ്ദു​ൾ അ​സീ​സ്, ജ​യ്മോ​ൻ, സി.​പി.​ഒ​മാ​രാ​യ ഹ​രീ​ഷ്കു​മാ​ർ, മ​നോ​ജ്, ഷ​ഹീ​ദാ ബീ​ഗം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.